റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനം: ഒ.ഐ.സി
റിയാദ്: മ്യാന്‍മറിലെ ന്യൂനപക്ഷ മുസ്‌ലിം സമൂഹത്തെ നിഷ്‌കരുണം വേട്ടയാടുന്ന നടപടിയെ ഒ.ഐ.സി ശക്തമായി അപലപിച്ചു. വ്യാപകമായ കൂട്ടക്കൊലയും മനുഷ്യക്കുരുതികളുമാണ് അവിടെ നടക്കുന്നതെന്ന് ഒ.ഐ.സി പ്രസ്താവനയില്‍ പറഞ്ഞു.
കടുത്ത മാനുഷിക ലംഘനങ്ങളും അവിടെ നടക്കുന്നുണ്ട്. അംഗ രാജ്യങ്ങള്‍ ഇതിനെതിരെ ശക്തമായി രംഗത്തു വരണമെന്നും ഒ.ഐ.സി ആവശ്യപ്പെട്ടു. ഭയാനകമായ സ്ഥിതി വിശേഷം നിലനില്‍ക്കുന്ന ഇവിടെ ശക്തമായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ടെന്നും ഒ.ഐ.സി ആവശ്യപ്പെട്ടു.
റോഹിംഗ്യന്‍ കൂട്ടക്കുരുതിയില്‍ ഒ.ഐ.സിക്ക് കീഴിലെ മനുഷ്യാവകാശ സംഘടനയും ശക്തമായ നടുക്കം രേഖപ്പെടുത്തി. വളരെ ഞെട്ടിക്കുന്നതും കിരാതവുമായ ആക്രമണമാണ് അവിടുത്തെ ഭരണകൂടം മുസ്‌ലിംകള്‍ക്കെതിരെ നടത്തുന്നതെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന് കീഴിലെ ഇന്‍ഡിപെന്‍ഡന്റ് പെര്‍മനന്റ് ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ (ഐ.പി.എച്ച്.ആര്‍.സി) പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."