HOME
DETAILS

തൃപ്പൂണിത്തുറ സീറ്റിനായി യു.ഡി.എഫിൽ ചരടുവലി; മത്സരിക്കുന്നില്ലെന്ന് ബാബുവിന്റെ പ്രഖ്യാപനം

  
സുനി അൽഹാദി
February 21, 2026 | 2:37 AM

niyamasabha election 2026 thripunithara seat

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉറച്ച സീറ്റെന്ന നിലയിൽ തൃപ്പൂണിത്തുറക്കായി യു.ഡി.എഫിൽ ചരടുവലികൾ സജീവം. നിലവിലുള്ള എം.എൽ.എ കെ. ബാബു മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് തൃപ്പൂണിത്തുറ സ്വപ്നം കണ്ട് സ്ഥാനാർഥി മോഹികൾ രംഗത്തിറങ്ങിയത്. ആരോഗ്യപരമായ കാരണങ്ങളാൽ കെ. ബാബു ഇത്തവണ മത്സരരംഗത്ത് ഉണ്ടാവില്ലെന്നത് ഒരുവർഷം മുമ്പ് തന്നെ വ്യക്തമായതാണ്. ഇന്നലെ അദ്ദേഹം ഡി.സി.സിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഇക്കാര്യം ഉറപ്പിച്ചു പറയുകയും ചെയ്തു. 1991 മുതൽ 2011 വരെയുള്ള 20 വർഷം കെ. ബാബു തുടർച്ചയായി തൃപ്പൂണിത്തുറയുടെ എം.എൽ.എ ആയിരുന്നു. ബാർകോഴ വിവാദം കത്തിനിൽക്കവേ 2016ൽ സി.പി.എമ്മിന്റെ എം. സ്വരാജിനോട് 4,467 വോട്ടുകൾക്ക് ബാബു പരാജയപ്പെടുകയും ചെയ്തു. 

എന്നാൽ, 2021ൽ കടുത്ത മത്സരത്തിലൂടെ 992 വോട്ടുകൾക്ക് സ്വരാജിനെ പരാജയപ്പെടുത്തി കെ. ബാബു മണ്ഡലം തിരിച്ചുപിടിച്ചു. ഏഴ് തെരഞ്ഞെടുപ്പുകളിൽ ആറിലും ബാബുവിനെ വിജയിപ്പിച്ച മണ്ഡലമെന്ന നിലക്ക് ഇത്തവണയും യു.ഡി.എഫ് ഉറച്ച പ്രതീക്ഷയാണ് തൃപ്പൂണിത്തറയിൽ വച്ചുപുലർത്തുന്നത്. കെ. ബാബുവിന് കൂടി താൽപര്യമുള്ള സ്ഥാനാർഥിയായിരിക്കും തൃപ്പൂണിത്തുറയിൽ മത്സരിക്കുകയെന്ന് കഴിഞ്ഞയാഴ്ച എറണാകുളത്ത് ചേർന്ന കോൺഗ്രസ് നേതാക്കളുടെ യോഗം അനൗപചാരികമായി തീരുമാനമെടുത്തിരുന്നു. എം. ലിജുവിനെ തൃപ്പൂണിത്തുറയിൽ മത്സരത്തിനിറക്കുമെന്ന് സൂചനയുണ്ട്. ഇത്തവണ കപ്പിനും ചുണ്ടിനും ഇടയിൽ മേയർ സ്ഥാനം നഷ്ടമായ ദീപ്തി മേരി വർഗീസ്, നിലവിൽ കൊച്ചി കോർപറേഷൻ ഡെപ്യൂട്ടി മേയറായ ദീപക് ജോയ്, കോൺഗ്രസ് അനുകൂലിയായ സിനിമാനടൻ രമേഷ് പിഷാരടി തുടങ്ങിയവരുടെ പേരുകളും ചർച്ചകളിൽ ഉയർന്നു കേൾക്കുന്നുണ്ട്. ലിജുവിനാണ് മുൻതൂക്കമെന്നാണ് സൂചന.കഴിഞ്ഞ അഞ്ചുവർഷം കൊച്ചി കോർപറേഷൻ മേയറെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ച എം. അനിൽകുമാറിനെ രംഗത്തിറക്കുന്നത് സംബന്ധിച്ച് ഇടതുമുന്നണിയിൽ കാര്യമായ ചർച്ച ഉയരുന്നുണ്ട്. തൃപ്പൂണിത്തുറ നഗരസഭ ഭരണം കൈപ്പിടിയിൽ ഒതുക്കിയ ബി.ജെ.പിക്കും നിയമസഭാ സീറ്റിൽ ഏറെ പ്രതീക്ഷയുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  4 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  4 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  4 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  4 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  4 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  4 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  4 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  4 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  4 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  4 days ago