ഐ.ടി നഗരം ഉത്സവലഹരിയിലേക്ക്
കഠിനംകുളം: സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് കഴക്കൂട്ടം വേദിയായതോടെ ഐ.ടി നഗരം ഉത്സവ ലഹരിയിലേക്ക്.
ടൂറിസം വകുപ്പും തിരുവനന്തപുരം നഗരസഭയും കഴക്കൂട്ടം പ്രസ്സ് ക്ലബ്ബും കൈകോര്‍ത്ത് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷം ഓരോ ദിവസം കഴിയുംതോറും ജനപങ്കാളിത്തം കൊണ്ടു് ഏറേ ശ്രദ്ധേയമാവുകയാണ്.
കഴക്കൂട്ടം പഴയ മഹാദേവാ തീയറ്റര്‍ ഗ്രൗണ്ടില്‍ ദിവസവും വ്യത്യസ്തങ്ങളായ കലാപരിപാടികളാണ് അരങ്ങേറികൊണ്ടിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ രാജ്യത്തെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിലൊന്നായ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലും ഓണാഘോഷം പൊടിപൊടിക്കുന്നു. ജനശ്രദ്ധ ഏറെ പിടിച്ച് പറ്റിയ സ്റ്റേഡിയത്തിലെ സ്റ്റാളുകള്‍ സന്ദര്‍ശിക്കുവാന്‍ ഏറെ തിരക്കാണ് അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്.
അലങ്കാര മത്സ്യ പ്രദര്‍ശനം, ഭഷ്യമേള, അമ്യൂസ്മെന്റ് പാര്‍ക്ക്, ഇവിടങ്ങളില്‍ വന്‍ തിരക്കാണ് ഓരോ ദിവസവും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.
ഉത്രാട രാത്രിയില്‍ സിനിമാതാരം മധുവിനെ കഴക്കൂട്ടം പൗരാവലി ആദരിക്കുന്ന പ്രത്യേക ചടങ്ങ് സ്റ്റേഡിയത്തില്‍ നടന്നു.മധു അഭിനയിച്ച സിനിമയിലെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി മധു വസന്തം എന്ന പരിപാടിയും സംഘടിപ്പിച്ചിരുന്നു.
വരാനിരിക്കുന്ന ദിവസങ്ങളില്‍ വിത്യസ്തനങ്ങളായ പരിപാടികളാണ് ഗ്രീന്‍ഫീല്‍ഡിലും കഴക്കൂട്ടത്തും അരങ്ങേറാനിരിക്കുന്നത്.
വാരാഘോഷത്തിന്റെ സുഗമമായ നടത്തിപ്പിന് കഴക്കൂട്ടം പൊലിസിന്റെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘമാണ് വിന്യസിപ്പിച്ചിട്ടുള്ളത്.
വാരാഘോഷം ഒന്‍പതിന് സമാപിക്കും. വാരാഘോഷത്തിന്റെ ഭാഗമായി ഇന്നലെ കഴക്കൂട്ടത്ത് നടന്ന രശ്മി സതീഷ് നയിച്ച രസാ ബാന്റ് കാണാന്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."