HOME
DETAILS

ഓണത്തിനൊരു മുറം പച്ചക്കറി; ദൃശ്യാവിഷ്‌കാരമൊരുക്കി ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

  
backup
September 06 2017 | 19:09 PM

%e0%b4%93%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8a%e0%b4%b0%e0%b5%81-%e0%b4%ae%e0%b5%81%e0%b4%b1%e0%b4%82-%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1


തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷിവകുപ്പ് ഈ വര്‍ഷം നടപ്പിലാക്കി വിജയം കൈവരിച്ച ഒരു പദ്ധതിയായിരുന്നു ഓണത്തിനൊരു മുറം പച്ചക്കറി.
സംസ്ഥാനത്തെ 63 ലക്ഷം കുടുംബങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു പദ്ധതി നടപ്പിലാക്കിയത്.
പ്രസ്തുത പദ്ധതിയുടെ ദൃശ്യാവിഷ്‌ക്കാരമൊരുക്കിയാണ് കൃഷിവകുപ്പിന് വേണ്ടി ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഇത്തവണ ഓണാഘോഷത്തിന് പങ്കെടുക്കുന്നത്.
ഇതിന്റെ അവസാനഘട്ട പണിപ്പുരയിലാണ് കൃഷിവകുപ്പും ജീവനക്കാരും. പച്ചക്കറി ഉല്‍പാദനത്തില്‍ ഏറെ നാളായി നമ്മള്‍ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് സ്വയം പര്യാപ്തത എന്നത്. എല്ലാ പച്ചക്കറികളും എല്ലായിടത്തും ഉല്‍പാദിപ്പിക്കാന്‍ കഴിയില്ല എന്ന ഒരു വസ്തുത നിലവിലുണ്ടെങ്കില്‍ പോലും നമുക്കാവശ്യമുള്ളതിന്റെ 90 ശതമാനമെങ്കിലും ഉല്‍പ്പാദിപ്പിക്കുവാനും ബാക്കിയുളളവ മാത്രം പുറമേനിന്നും വാങ്ങി ഉപയോഗിക്കാനും കഴിഞ്ഞാല്‍ സുരക്ഷിത ഭക്ഷണം ഏറെക്കുറെ നമുക്ക് ഉറപ്പാക്കാനാകും.
സമകാലീന വിഷയങ്ങളില്‍ ഏറെക്കുറെ ചര്‍ച്ച ചെയ്യപ്പെടുന്നതും ഭക്ഷ്യ സുരക്ഷയും സുരക്ഷിത ഭക്ഷണവുമെന്നതാണെല്ലോ പുറമേ നിന്നും വരുന്ന പഴം-പച്ചക്കറികളിലെ കീടനാശിനികളുടെ അവശിഷ്ട വിവരങ്ങളും പരിശോധനാ റിപ്പോര്‍ട്ടും ഇന്ന് മാധ്യമങ്ങള്‍ വഴി ദിനംപ്രതി നമ്മള്‍ കാണുന്നുണ്ട്.വര്‍ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളുടെ ഒരു കാരണം ഭക്ഷണക്രമത്തിലെ മാറ്റം തന്നെയാണ്.
മാത്രമല്ല ഇത്തരം പച്ചക്കറികളുടെ വിലയാകട്ടെ ഇടനിലക്കാരുടെ ചൂഷണം കാരണം പത്തിരട്ടി അധികം വിലക്കാണ് ഉപഭോക്താക്കള്‍ വാങ്ങേണ്ടിവരുന്നത്.
ഈ ഒരു പശ്ചാത്തലത്തിലാണ് കൃഷിവകുപ്പ് ഓണത്തിനൊരു മുറം പച്ചക്കറി എന്ന ആശയം നടപ്പിലാക്കാനിടയായത്. ഓണത്തിനൊരു മുറം പച്ചക്കറി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഓണത്തിനു മാത്രമല്ല എല്ലാ കാലത്തും നമുക്കാവശ്യമുളള പച്ചക്കറികള്‍ ലഭ്യമായ സ്ഥലം പരമാവധി ഉപയോഗിച്ച് സ്വന്തമായി വിളയിച്ചെടുക്കുക എന്നതാണ്.
സ്ഥലമില്ലാത്തവര്‍ക്ക് മട്ടുപ്പാവിലും ടെറസിലും മറ്റുമായി ഗ്രോബാഗില്‍ പച്ചക്കറികള്‍ വിളയിച്ചെടുക്കാം.
ഈ ഒരു ആശയം ഉള്‍ക്കൊണ്ടുകൊണ്ട് ഒരു കുടുംബത്തിലെ എല്ലാവരും ഒന്നുചേര്‍ന്ന് പച്ചക്കറിയും പഴങ്ങളും നട്ടുവളര്‍ത്തി സംരക്ഷിക്കുന്നതിന്റെയും വിള സമൃദ്ധി ആസ്വദിക്കുന്നതിന്റെയും നേര്‍ക്കാഴ്ചയാണ് നിശ്ചല ദൃശ്യമൊരുക്കി കൃഷിവകുപ്പ് ഓണാഘോഷത്തില്‍ അവതരിപ്പിക്കുന്നത്.
ഓണത്തിനു മാത്രമല്ല എല്ലാ സമയങ്ങളിലും ഇതു അനുവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ സുരക്ഷിത ഭക്ഷണവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കാന്‍ നമുക്കു കഴിയും എന്ന സന്ദേശമാണ് ഇതിലൂടെ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നല്‍കുന്നത്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  24 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  24 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  24 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  24 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  24 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  24 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago