മത്സ്യം കൂട്ടമായി തീരത്ത്; സമീപവാസികള്‍ക്ക് ചാകരക്കൊയ്ത്ത്
ബേപ്പൂര്‍: പുലിമുട്ടിന് സമീപത്തായി കടല്‍ തീരത്തേക്ക് മത്സ്യങ്ങള്‍ കൂട്ടമായി കയറിയത് സമീപവാസികള്‍ക്ക് ചാകരയായി.
വെള്ള ഏട്ട, മാന്തള്‍, പൂയാന്‍, ചെറിയ ഇനം തെരണ്ടി എന്നിവയാണുണ്ടായിരുന്നത്. ഇതില്‍ വലുതും ചെറുതുമായ ഏട്ട മത്സ്യമാണ് കൂടുതലും. ഏകദേശം നാലു പെട്ടിയോളം മത്സ്യം ഓരോ വീശുകാരനും ലഭിച്ചു. അവിടെ വെച്ചു തന്നെ കുറഞ്ഞ വിലക്ക് വിറ്റു. കടല്‍ കാണാന്‍ മറ്റു ജില്ലകളില്‍ നിന്നും വന്നവര്‍ കൈ നിറയെ മത്സ്യവുമായാണ് മടങ്ങിയത്. കാലാവസ്ഥ വ്യതിയാനം കൊണ്ട് കടല്‍ ജലത്തിന് അസാധാരണമായ തണുപ്പ് അനുഭവപ്പെട്ടതിനാലാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ കരയിലേക്കെത്തിയതെന്നാണ് പരിസരവാസികള്‍ പറയുന്നത്. ഈ മാസങ്ങളില്‍ ചിലപ്പോഴെല്ലാം ഇങ്ങനെ സംഭവിക്കാറുണ്ടെന്നും പറഞ്ഞു. വീശു വലയുപയോഗിച്ച് കരയില്‍ നിന്നുതന്നെ ആളുകള്‍ മീന്‍ പിടിക്കുന്നത് കാണാന്‍ ഒട്ടനവധിയാളുകളാണ് ഇവിടെ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."