HOME
DETAILS

അഞ്ചു മാസമായി ശമ്പളമില്ലാതെ ഏഴു മലയാളികള്‍ ദുരിതത്തില്‍

  
backup
September 07 2017 | 23:09 PM

%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%ae%e0%b4%be%e0%b4%b8%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b3%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2


ദമാം: ലക്ഷങ്ങള്‍ മുടക്കി പുതിയ വിസ നേടി ജോലിക്കെത്തിയ മലയാളികള്‍ മാസങ്ങളായി ശമ്പളം ലഭിക്കാതെ ദുരിതത്തില്‍. കിഴക്കന്‍ സഊദിയിലെ നിര്‍മാണ സ്ഥാപനത്തിലേക്കു തൊഴില്‍വിസകളില്‍ വന്ന മലയാളികളാണ് അഞ്ചുമാസമായി ശമ്പളം ലഭിക്കാതെ ദുരിതത്തില്‍ കഴിയുന്നത്. പത്തുമാസം മുന്‍പ് പുതിയ വിസകളില്‍ എത്തിയ ഇവര്‍ക്ക് ആകെ ലഭിച്ചത് രണ്ടുമാസത്തെ ശമ്പളം മാത്രമാണ്. ശമ്പളം നല്‍കുന്നില്ലെന്നു മാത്രമല്ല ഭക്ഷണത്തിനുള്ള സൗകര്യം പോലുമില്ലാതെയാണ് ഇവര്‍ ഇവിടെ കഴിയുന്നത്.
ഒരു ലക്ഷം രൂപ നല്‍കിയാണ് ഇവര്‍ സ്വകാര്യ ട്രാവല്‍സ് മുഖേന ഇവിടെയെത്തിയത്. ജോലി തുടങ്ങി മാസം പിന്നിട്ടപ്പോള്‍ ശമ്പളം ആവശ്യപ്പെട്ട ഇവര്‍ക്കു നേരത്തെ വാഗ്ദാനം ചെയ്ത തുക ലഭിച്ചില്ല. തുടര്‍ന്ന് ശമ്പളം തീരെ ലഭിക്കാതായി.
അഞ്ചു മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നു ഭക്ഷണത്തിനുള്ള പണം പോലും കൈവശമില്ലാതെ കഷ്ടപ്പെടുകയാണ് ഇവര്‍. തൊഴില്‍കരാര്‍ പോലുമില്ലാതെയാണ് ഇവരില്‍ പലരും ഇവിടെ തൊഴിലിനെത്തിയത്. ശമ്പളം ലഭിക്കാതെ ദുരിതമായതോടെ വിസ തരപ്പെടുത്തി കൊണ്ടുവന്ന ട്രാവല്‍ ഏജന്റിനെ ബന്ധപ്പെട്ടെങ്കിലും ഇവര്‍ കൈമലര്‍ത്തുകയായിരുന്നുവെന്നു തൊഴിലാളികള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ; ദുബൈ സ്മാര്‍ട്ട് റെന്റല്‍ ഇന്റക്‌സ് പുറത്തിറക്കി

uae
  •  16 days ago
No Image

റെയില്‍വേ ട്രാക്കിലിരുന്ന് പബ്ജി കളിച്ചു; ടെയിന്‍ തട്ടി 3 വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

National
  •  16 days ago
No Image

'കുട്ടികളായാല്‍ പുക വലിക്കും, അതിന് ജാമ്യമില്ലാ വകുപ്പെന്തിന്'  യു. പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസില്‍ എക്‌സൈസിനെ വിമര്‍ശിച്ച് സജി ചെറിയാന്‍ 

Kerala
  •  16 days ago
No Image

കോഹ്‌ലിയുടെ ടെസ്റ്റ് കരിയറിൽ ഇങ്ങനെയൊരു സംഭവം ഇതാദ്യം; സിഡ്നിയിലും നിരാശപ്പെടുത്തി

Cricket
  •  16 days ago
No Image

സംസ്ഥാനത്ത് ഇന്നും ചൂട് കൂടും; സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം സാധ്യത, ജാഗ്രത പാലിക്കുക 

Weather
  •  16 days ago
No Image

ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യവിമാനത്തിന് കോഴിക്കോട്ട് എമര്‍ജന്‍സി ലാന്‍ഡിങ്  

Kerala
  •  16 days ago
No Image

ആ ഓസ്‌ട്രേലിയൻ താരം ഇന്ത്യൻ ടീമിൽ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു: രവി ശാസ്ത്രി

Cricket
  •  16 days ago
No Image

കേരളത്തിൽ നിന്നും മുംബൈയിലേക്ക്; സൂപ്പർതാരം ബ്ലാസ്റ്റേഴ്‌സ് വിട്ടു

Football
  •  16 days ago
No Image

മാലിന്യം മാറ്റാൻ സർക്കാർ ചെലവിട്ടത് 50 ലക്ഷം രൂപ

Kerala
  •  16 days ago
No Image

24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 90 ഓളം ഫലസ്തീനികളെ; ഗസ്സയില്‍ ഇസ്‌റാഈലിന്റെ നരവേട്ടക്ക് അറുതിയില്ല

International
  •  16 days ago