HOME
DETAILS

അന്താരാഷ്ട്ര അക്വേറിയം സമ്മേളനനത്തിന് അബൂദബി വേദിയാകും

  
January 02, 2025 | 3:22 PM

Abu Dhabi to Host International Aquarium Conference

അബൂദബി: 2030ലെ അന്താരാഷ്ട്ര അക്വേറിയം സമ്മേളനനത്തിന് അബൂദബി വേദിയാകും. നാഷനൽ അക്വേറിയം അബൂദബി(എൻ.എ.എ.ഡി)യുടെ നേതൃത്വത്തിൽ സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നതിന് സമർപ്പിച്ച ബിഡിന് അംഗീകാരം ലഭിച്ചു. അബൂദബി കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ ബ്യൂറോ, അബൂദബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് അപേക്ഷ സമർപ്പിച്ചത്.

2024 ൽ മെക്സിക്കോയിൽ ചേർന്ന ഇൻ്റർനാഷനൽ അക്വേറിയം കോൺഗ്രസാണ് അപേക്ഷ സ്വീകരിച്ച് അബൂദബിയെ വേദിയായി തെരഞ്ഞെടുത്ത്. 2030 ഒക്ടോബറിലോ നവംബറിലോ ആയിരിക്കും അബൂദബിയിൽ വച്ച് ഇൻ്റർനാഷനൽ അക്വേറിയം കോൺഗ്രസ് നടക്കുക.

ഇതാദ്യമായാണ് പശ്ചിമേഷ്യയിൽ അക്വേറിയം കോൺഗ്രസ് നടക്കുന്നത്. 1960ൽ സ്ഥാപിതമായതുമുതൽ അക്വേറിയം മേഖലയിൽ സഹകരണവും വിജ്ഞാന വിനിമയവും പ്രോത്സാഹിപ്പിക്കുന്നതിനും അക്വേറിയം പ്രഫഷണലുകൾ, ഗവേഷകർ, അധ്യാപകർ എന്നിവരടങ്ങിയ ആഗോള പ്രേക്ഷകരെ ഒരുമിച്ച് കൊണ്ടുവന്ന് അക്വാട്ടിക് ശാസ്ത്രത്തിലെ പുതുമകളും വൈദഗ്‌ധ്യവും പങ്കിടുന്നതിനുള്ള മുൻനിര പ്ലാറ്റ്ഫോമായി ഓരോ മൂന്ന് വർഷത്തിലും ഇൻ്റർനാഷനൽ അക്വേറിയം കോൺഫറൻസ് കൂടാറുണ്ട്.

2030 ഇൻ്റർനാഷനൽ അക്വേറിയം കോൺഗ്രസിന് അബൂദബി വേദിയാകുന്നതിലൂടെ തങ്ങൾ ആദരിക്ക പ്പെടുകയാണെന്ന് അബൂദബി കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ ബ്യൂറോ ഡയറക്ടർ മുബാറക് അൽ ഷംസി അറിയിച്ചു.

Abu Dhabi is set to host a major international conference on aquariums, bringing together experts and stakeholders to discuss aquatic conservation, sustainability, and the latest advancements in aquarium management.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  6 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  6 days ago
No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  6 days ago
No Image

മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നാല് മണിക്കൂറോളം അധിക്ഷേപിച്ചു

National
  •  6 days ago
No Image

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

Kerala
  •  6 days ago
No Image

കള്ളാടി ദുരന്തമേഖല: 171 കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കണം; കണക്കെടുപ്പ് പൂർത്തിയായി

Kerala
  •  6 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കൂടും; അടുത്ത ദിവസങ്ങളില്‍ താപനില ക്രമേണ കുറയും | UAE Weather Updates

uae
  •  6 days ago
No Image

 നീറ്റ് വിഷയത്തില്‍ നയം വ്യക്തമാക്കി സോനം വാങ്ചുക്ക്: മൂന്ന് നിബന്ധനകള്‍ അംഗീകരിച്ചാല്‍ നിരാഹാരം അവസാനിപ്പിക്കും

National
  •  6 days ago
No Image

ശബരിമല ഡ്യൂട്ടിക്കിടെ അഗ്‌നിരക്ഷാ സേനാ വാഹനം മറിഞ്ഞ് ആയൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

കെ.എസ്.ആർ.ടി.സിയിൽ മികച്ച ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും പ്രതിമാസ പുരസ്കാരം; മാർക്ക് നിർണ്ണയം ഇങ്ങനെ

Kerala
  •  6 days ago