HOME
DETAILS

കോഹ്‌ലിയുടെ ടെസ്റ്റ് കരിയറിൽ ഇങ്ങനെയൊരു സംഭവം ഇതാദ്യം; സിഡ്നിയിലും നിരാശപ്പെടുത്തി

  
January 03 2025 | 04:01 AM

This is the first such incident in Virats Test career Also disappointing in Sydney

സിഡ്‌നി: ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റ് മത്സരം ആരംഭിച്ചിരിക്കുകയാണ്. സിഡ്‌നിയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അഞ്ചാം ടെസ്റ്റിൽ നിന്നും സ്വയം പിന്മാറിയ രോഹിത് ശർമ്മക്ക് പകരം ജസ്പ്രീത് ബുംറയാണ്‌ ഇന്ത്യയെ നയിക്കുന്നത്. മത്സരത്തിൽ തുടക്കത്തിൽ തന്നെ ഇന്ത്യ തകരുകയായിരുന്നു. ഓപ്പണർമാരായ യശ്വസി ജെയ്‌സ്വാളിനെയും കെഎൽ രാഹുലിനെയുമാണ് ഇന്ത്യക്ക് ആദ്യം തന്നെ നഷ്ടമായത്. 

ജെയ്‌സ്വാൾ 26 പന്തിൽ 10 റൺസും രാഹുൽ 14 പന്തിൽ നാല് റൺസും നേടിയയാണ് മടങ്ങിയത്. പിന്നീട് ക്രീസിൽ എത്തിയ വിരാട് കൊഹ്‌ലിക്കും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. 69 പന്തുകൾ നേരിട്ട കോഹ്‌ലി 17 റൺസ് നേടിയാണ് പുറത്തായത്. സ്കോട്ട് ബോളണ്ടിന്റെ പന്തിൽ ബ്യു വെബ്സ്റ്ററിന് ക്യാച്ച് നൽകിയാണ് വിരാട് പുറത്തായത്. തന്റെ ടെസ്റ്റ് കരിയറിൽ ഇതാദ്യമായാണ് വിരാട് 50ൽ കൂടുതൽ പന്തുകൾ നേരിട്ടിട്ടും ഒരു ബൗണ്ടറി പോലും നേടാതെ മടങ്ങുന്നത്. ഗിൽ 64 പന്തിൽ 20 റൺസുമാണ് നേടിയത്. 

നിലവിൽ റിഷബ് പന്തും രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ തുടരുന്നത്. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടാനുള്ള സാധ്യതകൾ നിലനിർത്തണമെങ്കിൽ ഇന്ത്യക്ക് വിജയം അനിവാര്യമാണ്, എന്നാൽ ഈ മത്സരവും വിജയിച്ചുകൊണ്ട് പരമ്പര സ്വന്തമാക്കാനാവും ഓസ്‌ട്രേലിയ ലക്ഷ്യം വെക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വകാര്യ സർവകലാശാല ബില്ലിന് അനുമതി നല്‍കി മന്ത്രിസഭ

Kerala
  •  2 days ago
No Image

ആന എഴുന്നള്ളത്ത്; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് പൂരപ്രേമി സംഘം 

Kerala
  •  2 days ago
No Image

ഗാർഹിക തൊഴിലാളികൾക്കുള്ള മുന്നറിയിപ്പുകൾ പുതുക്കി സഊദി

Saudi-arabia
  •  2 days ago
No Image

സോപ്പിലും ക്രീമിലുമടക്കം രാസവസ്തു: 1.5 ലക്ഷത്തിന്റെ ഉത്പ്പന്നങ്ങൾ പിടികൂടി, 12 സ്ഥാപനങ്ങൾക്കെതിരേ നടപടി

Kerala
  •  2 days ago
No Image

അഞ്ച് ലക്ഷത്തോളം തൊഴിലവസരങ്ങളുമായി ദുബൈ സൗത്ത്; പ്രവാസികൾക്കും നേട്ടമെന്ന് പ്രതീക്ഷ

uae
  •  2 days ago
No Image

അറബ് സാമ്പത്തിക സാമൂഹിക കൗൺസിൽ യോഗങ്ങളുടെ അധ്യക്ഷ സ്‌ഥാനം ബഹ്റൈന് കൈമാറി യുഎഇ

uae
  •  2 days ago
No Image

കൊല്ലം മേയര്‍ പ്രസന്ന ഏണെസ്റ്റ് രാജിവച്ചു

Kerala
  •  2 days ago
No Image

വിദേശികൾക്കും ഇനി ഒമാനി പൗരത്വം ലഭിക്കും; നടപടികൾ പരിഷ്കരിച്ച് സുൽത്താൻ; കൂടുതലറിയാം

latest
  •  2 days ago
No Image

പുന്നപ്രയില്‍ അമ്മയുടെ ആണ്‍സുഹൃത്തിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി മകന്‍

Kerala
  •  2 days ago
No Image

'പന്നി രക്ഷപ്പെട്ടു സാറേ..'; കിണറ്റില്‍ കാട്ടുപന്നി വീണു, വനംവകുപ്പെത്തിയപ്പോള്‍ കാണാനില്ല; കൊന്ന് കറിവെച്ച 4 പേര്‍ പിടിയില്‍

Kerala
  •  2 days ago