HOME
DETAILS

യു.എ.ഇയിലെ സ്വകാര്യമേഖലയിൽ സ്വദേശികളുടെ എണ്ണത്തിൽ വർധന

  
January 02, 2025 | 5:53 PM

UAE Sees Growth in Emirati Talent in Private Sector

അബൂദബി: യു.എ.ഇയിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തിൽ 350% വർധന. സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എമറാത്തികളുടെ എണ്ണം 1,31,000 ആയി വർധിച്ചതായി പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കി.

പുതുവർഷത്തെ ആദ്യ മന്ത്രിസഭായോഗത്തിൽ രാജ്യം കൈവരിച്ച റെക്കോർഡ് നേട്ടങ്ങളക്കുറിച്ച് വിവരിക്കവെയാണ് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം 1,31,000 കഴിഞ്ഞതായി അറിയിച്ചത്. കഴിഞ്ഞവർഷം എമറാത്തി യുവാക്കൾ 25,000 ചെറുകിട ഇടത്തരം സ്ഥാപനങ്ങൾക്ക് തുടക്കമിട്ടുവെന്നും പ്രധാനമന്ത്രി അറിയിച്ചു.

യു.എ.ഇയുടെ വിദേശ വ്യപാരം ആദ്യമായി 2.8 ട്രില്യൺ ദിർഹം എന്ന നിലയിലെത്തിയെന്നും, നേരിട്ടുള്ള വിദേശ നിക്ഷേപം 130 ബില്യൺ ദിർഹമിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ശൈഖ് മുഹമ്മദ് പറഞ്ഞു. വ്യാവസായിക കയറ്റുമതിയുടെ മൂല്യം 190 ബില്യൺ ദിർഹമിലെത്തി. രാജ്യത്തിൻ്റെ ബിസിനസ് സാഹചര്യം ശക്തമായി തുടരുകയാണ്. യു.എ.ഇയിൽ  രണ്ട് ലക്ഷത്തോളം പുതിയ കമ്പനികൾ പ്രവർത്തനമാരംഭിച്ചുവെന്നും പ്രധാനമന്ത്രി മന്ത്രിസഭയിൽ പറഞ്ഞു.

The UAE government has implemented various initiatives to promote Emiratisation in the private sector, aiming to integrate 75,000 Emiratis by 2026.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശ്ശൂരിൽ പോര് മുറുകി: എൽ.ഡി.എഫിന് 'അടിയൊഴുക്കു' ഭീതി; മികച്ച ഹോംവർക്കുമായി യു.ഡി.എഫ് രംഗത്ത്

Kerala
  •  6 days ago
No Image

ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ മരുഭൂമിയിലേക്ക്; 'ഗംറാൻ ക്യാമ്പ്' പദ്ധതിയുമായി ഷെയ്ഖ് ഹംദാൻ

uae
  •  6 days ago
No Image

തലസ്ഥാനത്ത് അവസാനലാപ്പിൽ സീറ്റ് കണക്കെടുത്ത് മുന്നണികൾ; അട്ടിമറി പ്രതീക്ഷയിൽ യു.ഡി.എഫ്, എൻ.ഡി.എ

Kerala
  •  6 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി തുടരുന്നു; ഇന്നും സര്‍വീസുകള്‍ റദ്ദാക്കും

National
  •  6 days ago
No Image

കൊല്ലം കുരീപ്പുഴയില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീ പിടിച്ചു;  10ല്‍ അധികം ബോട്ടുകളും ചീനവലകളും കത്തി നശിച്ചു

Kerala
  •  6 days ago
No Image

വാശിയേറിയ പോരാട്ടം: ബത്തേരിയിൽ ഭരണം പിടിക്കാൻ എൽ.ഡി.എഫും യു.ഡി.എഫും നേർക്കുനേർ; പ്രതിപക്ഷ നേതാവ് ഇന്ന് ജില്ലയിൽ

Kerala
  •  6 days ago
No Image

കുവൈത്തിൽ മയക്കുമരുന്നിന്റെ ചിത്രങ്ങളോ എഴുത്തുകളോ ലോഗോകളോ ഉള്ള വസ്ത്രങ്ങളും വസ്തുക്കളും നിരോധിച്ചു, ലംഘിച്ചാൽ കനത്ത പിഴ, ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം പിടിയിലായാലും പണി കിട്ടും

latest
  •  6 days ago
No Image

പാലക്കാട് നിന്നു തട്ടിക്കൊണ്ടു പോയ മലപ്പുറത്തെ വ്യവസായിയെ കണ്ടെത്തി പൊലിസ്; പ്രതികള്‍ ഉറങ്ങിയപ്പോള്‍ ഇറങ്ങിയോടി പൊലിസിനെ വിവരമറിയിച്ചു

Kerala
  •  6 days ago
No Image

ടയര്‍ പഞ്ചറായി ബൈപാസില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

കോഴിക്കോട് കോർപറേഷനിൽ പ്രോഗ്രസ് റിപ്പോർട്ട് വിതരണം: കലക്ടറുടെ നിർദേശം വീണ്ടും മറികടന്ന് സി.പി.എം; പ്രതിഷേധം ശക്തമാക്കി യു.ഡി.എഫ്

Kerala
  •  6 days ago