HOME
DETAILS

കേരളത്തിൽ നിന്നും മുംബൈയിലേക്ക്; സൂപ്പർതാരം ബ്ലാസ്റ്റേഴ്‌സ് വിട്ടു

  
January 03 2025 | 03:01 AM

Prabhir das will play Mumbai city for loan

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരം പ്രബീർ ദാസ് ഈ സീസണിൽ ബാക്കിയുള്ള മത്സരങ്ങളിൽ മുംബൈ സിറ്റി എഫ്സിഖ് വേണ്ടി ബൂട്ട് കെട്ടും. കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ലോണിലാണ് താരം മുംബൈക്ക് വേണ്ടി കളിക്കുക. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ ഒരു മത്സരത്തിൽ മാത്രമേ പ്രബീർ ദാസ് കേരളത്തിനായി കളത്തിലിറങ്ങിയിട്ടുള്ളൂ. 

2023-24 സീസണിലാണ് പ്രബീർ ദാസ് കേരളത്തിലെത്തിയത്. ബെംഗളൂരു എഫ്‌സിയിൽ നിന്നും ഫ്രീ ട്രാൻസ്ഫറിലാണ് താരം കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള തൻ്റെ ആദ്യ സീസണിൽ എട്ട് മത്സരങ്ങളിലാണ് പ്രബീർ ദാസ് കളത്തിലിറങ്ങിയത്. ഇന്ത്യൻ സൂപ്പർ ലീഗിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയ്‌ക്കൊപ്പം രണ്ട് ഐഎസ്എൽ കിരീടങ്ങളും, മോഹൻ ബഗാനൊപ്പം ഐ-ലീഗും ഫെഡറേഷൻ കപ്പും, ബെംഗളൂരു എഫ്‌സിക്കൊപ്പം ഡ്യൂറൻഡ് കപ്പും പ്രബീർ ദാസ് നേടിയിട്ടുണ്ട്.

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് നിരാശാജനകമായ പ്രകടനമാണ് ലീഗിൽ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ 14 മത്സരങ്ങൾ പിന്നിട്ടപ്പോൾ വെറും നാല് മത്സരങ്ങളിൽ മാത്രമാണ് കേരളത്തിന് വിജയിക്കാൻ സാധിച്ചത്. രണ്ട് മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞപ്പോൾ എട്ട് മത്സരങ്ങൾ പരാജയപ്പെടുകയും ചെയ്തു. ഈ മോശം പ്രകടനങ്ങൾക്ക് പിന്നാലെ ടീമിന്റെ മുഖ്യ പരിശീലകൻ മൈക്കൽ സ്റ്റാറെയെ ടീം പുറത്താക്കിയിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദ്യ കളിയിൽ തന്നെ ചരിത്രം പിറന്നു; ആർസിബിക്ക് ലോക റെക്കോർഡ് 

Cricket
  •  18 hours ago
No Image

വിവാഹ പ്രായം പതിനെട്ടാക്കി ഉയര്‍ത്തി കുവൈത്ത്

latest
  •  18 hours ago
No Image

UAE Weather Updates | അബൂദബിയില്‍ കനത്ത മൂടല്‍മഞ്ഞ്, അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  19 hours ago
No Image

ഗസ്സ  വെടിനിർത്തൽ കരാർ; തടവുകാരെ കൈമാറല്‍ ഇന്ന് പുനരാരംഭിക്കും

Kerala
  •  19 hours ago
No Image

ഷാര്‍ജയില്‍ ബൈക്ക് അപകടത്തില്‍ പരുക്കേറ്റ സ്ത്രീയെ എയര്‍ലിഫ്റ്റ് ചെയ്തു

uae
  •  19 hours ago
No Image

വയനാട് ഉരുള്‍ദുരന്തത്തില്‍ വായ്പ മാത്രം അനുവദിച്ച കേന്ദ്ര നിലപാടിനെതിരേ പ്രതിഷേധം ശക്തം

Kerala
  •  19 hours ago
No Image

വയനാട് പുനരധിവാസം ചോദിച്ചത് പണം; കിട്ടിയത് 'പണി' - തുക വിനിയോഗിക്കൽ സംസ്ഥാന സർക്കാരിന് വെല്ലുവിളി

Kerala
  •  20 hours ago
No Image

ഉത്തരവുകളെ ന്യായീകരിച്ചും ഉത്തരംമുട്ടിയും മുന്‍ ചീഫ് ജസ്റ്റിസ് ; ബി.ബി.സി അഭിമുഖത്തില്‍ വിയർത്ത് ചന്ദ്രചൂഡ് 

Kerala
  •  20 hours ago
No Image

പാവക്കുട്ടി തിരഞ്ഞിറങ്ങിയ അഞ്ച് വയസുകാരൻ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ചു

Kerala
  •  20 hours ago
No Image

ന്യൂനപക്ഷ ക്ഷേമത്തില്‍  ആറ് പദ്ധതികൾക്ക് നയാപൈസയില്ല, ആകെ വകയിരുത്തിയത് 73.63 കോടി, ചെലവിട്ടത് 5.94 കോടി

Kerala
  •  20 hours ago