HOME
DETAILS

പുനര്‍ജനി സപ്തദിന ക്യാംപിന് തുടക്കമായി

  
backup
September 08 2017 | 05:09 AM

%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b4%a8%e0%b4%bf-%e0%b4%b8%e0%b4%aa%e0%b5%8d%e0%b4%a4%e0%b4%a6%e0%b4%bf%e0%b4%a8-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82%e0%b4%aa

 

മാനന്തവാടി: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നാഷണല്‍ സര്‍വിസ് സ്‌കീം ടെക്‌നിക്കല്‍ സെല്ലിന്റെ നേതൃത്വത്തില്‍ വയനാട് ഗവ. എന്‍ജിനീയറിങ് കോളജിലെ നാഷനല്‍ സര്‍വിസ് സ്‌കീം യൂനിറ്റുകളുടെ പുനര്‍ജനി സപ്തദിന ക്യാംപിന് ജില്ലാ ആശുപത്രിയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രദീപ ശശി അധ്യക്ഷയായി. കോളജ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് സി.എ രവീന്ദ്രന്‍ സന്ദേശം നല്‍കി. ജില്ലാ ആശുപത്രിയിലെ ഉപയോഗശൂന്യമായി കിടക്കുന്ന ബയോ മെഡിക്കല്‍ ഉപകരണങ്ങള്‍, ഫര്‍ണ്ണിച്ചറുകള്‍, ട്രോളികള്‍, വീല്‍ചെയറുകള്‍ തുടങ്ങിയവയുടെ പുനരുദ്ധാരണമാണ് ക്യാംപിന്റെ ലക്ഷ്യം. ക്യാംപിലൂടെ ഏകദേശം അന്‍പത് ലക്ഷം രൂപയുടെ ആസ്തി പുനര്‍യോഗ്യമാക്കാന്‍ ലക്ഷ്യമിടുന്നതായി പ്രോഗ്രാം ഓഫിസര്‍ ആബിദ് തറവട്ടത്ത് അറിയിച്ചു. ക്യാംപിന്റെ മുന്നോടിയായി മാനന്തവാടി ടൗണില്‍ വിളംബരജാഥയും സംഘടിപ്പിച്ചു. വരും ദിവസങ്ങളില്‍ ശ്രമദാനത്തോടൊപ്പം വിവിധ അവബോധനക്ലാസുകളും കലാപരിപാടികളും മാനന്തവാടി യു.പി സ്‌കൂളിലെ ജൈവ വൈവിധ്യപാര്‍ക്ക് നവീകരണവും സംഘടിപ്പിക്കും. ജില്ലാ കലക്ടര്‍ സുഹാസ്, എം.എല്‍.എ മാരായ ഒ.ആര്‍. കേളു, സി.കെ. ശശീന്ദ്രന്‍, ഐ.സി. ബാലകൃഷ്ണന്‍, ജില്ലാ പൊലിസ് മേധാവി ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണ, എന്‍.എസ്.എസ് റീജിയണല്‍ ഡയറക്ടര്‍ ജി.പി. സജിത് ബാബു, സ്‌റ്റേറ്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ജബാര്‍ അഹമ്മദ് വരും ദിവസങ്ങളിലായി ക്യാംപ് സന്ദര്‍ശിക്കും. ചടങ്ങില്‍ പ്രോഗ്രാം ഓഫിസര്‍ കെ.പി. അലി, അസിസ്റ്റന്റ് പ്രോഗ്രാം ഓഫിസര്‍മാരായ രമ്യശ്രീ, ഗ്രീഷ്മ, പി.ടി.എ വൈസ് പ്രസിഡന്റ് അനില്‍കുമാര്‍, വോളണ്ടിയര്‍ സെക്രട്ടറിമാരായ അതുല്യ ജേക്കബ്, എം. രജീഷ് സംസാരിച്ചു. ക്യാംപിന് 11ന് സമാപിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago
No Image

മെഡിക്കല്‍ കോളേജുകളിലെ എന്‍ആര്‍ഐ ക്വാട്ട; വിദ്യാഭ്യാസ സംവിധാനത്തോടുള്ള തട്ടിപ്പെന്ന് സുപ്രീംകോടതി

latest
  •  3 months ago
No Image

ഷിരൂരില്‍ നിന്ന് നാവിക സേന മടങ്ങുന്നു; ജില്ലാ ഭരണകൂടം ആവശ്യപ്പെടുമ്പോള്‍ മാത്രം ഇനി തെരച്ചില്‍

Kerala
  •  3 months ago
No Image

കണ്ണൂരില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായതായി പരാതി; അന്വേഷണം ആരംഭിച്ചു

Kerala
  •  3 months ago
No Image

കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്; വിചാരണ ഡിസംബര്‍ 2 മുതല്‍

Kerala
  •  3 months ago
No Image

മുതലപ്പൊഴിയിലുണ്ടാകുന്ന തുടര്‍ച്ചയായ അപകടം; ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍, തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണം

Kerala
  •  3 months ago
No Image

ആത്മാഭിമാനം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് വനംവകുപ്പ്: പിവി അന്‍വറിനെതിരെ പ്രതിഷേധം ശക്തം

Kerala
  •  3 months ago
No Image

പൊതുമാപ്പിൽ വീണ്ടും ഇളവുമായി യുഎഇ

uae
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണെം; ഇ.വൈ യുടെ പൂനെ ഓഫീസില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന

Kerala
  •  3 months ago
No Image

വിവാദങ്ങളിൽ തളരാതെ തിരുപ്പതി ലഡു; നാലുദിവസത്തിനിടെ വിറ്റത് 14 ലക്ഷം 

National
  •  3 months ago