HOME
DETAILS
MAL
ചിറ്റാര്‍ മേളയ്ക്ക് തിരക്കേറുന്നു
backup
September 08 2017 | 08:09 AM
നെയ്യാറ്റിന്‍കര: ഓണാഘോഷയുമായി ബന്ധപ്പെട്ട് മാരായമുട്ടത്ത് സംഘടിപ്പിച്ച ചിറ്റാര്‍ മേളയ്ക്ക് തിരക്കേറുന്നു. മാരായമുട്ടം സര്‍വിസ് സഹകരണ ബാങ്കും ചിറ്റാര്‍ സംരക്ഷണ സമിതിയും സംയുക്തമായിട്ടാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.നെയ്യാറിന്റെ പോഷക നദിയായ ചിറ്റാറിന് ചുറ്റുമായാണ് വ്യവസായ-കാര്‍ഷിക പ്രദര്‍ശന സ്റ്റാളുകള്‍ ഒരുക്കിയിട്ടുളളത്. ആദിവാസി ഊരാണ് ചിറ്റാര്‍ മേളയിലെയും ശ്രദ്ധാ കേന്ദ്രം. ആദിവാസികളുടെ ജീവിത രീതി നേരിട്ട് കാണാനും ഭക്ഷണം രുചിക്കാനും മേളയില്‍ അവസരമുണ്ട്. അക്വോറിയം , നായ്ക്കളുടെ പ്രദര്‍ശനം , ചിരിക്കാത്ത മനുഷ്യന്‍ , അമ്യൂസ്‌മെന്റ് പാര്‍ക്ക് , ലേസര്‍ഷോ എന്നിവയാണ് മേളയിലെ പ്രധാന ഇനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."