പൊയിലൂരില്‍ അക്രമം: സമസ്ത പ്രവര്‍ത്തകര്‍ക്ക് പരുക്ക്
പാനൂര്‍: പൊയിലൂര്‍ ജുമാമസ്ജിദില്‍ നിന്നു ജുമുഅ നിസ്കാരം കഴിഞ്ഞു പുറത്തിറങ്ങിയ സമസ്ത സുന്നി പ്രവര്‍ത്തകര്‍ക്കു നേരെ കാന്തപുരം വിഭാഗത്തിന്റെ ആക്രമണം. ടി.പി യൂസുഫ്, തുണ്ടിയില്‍ കുഞ്ഞമ്മദു തുടങ്ങിയവരുടെ നേതൃത്വത്തില്‍ പുതുപ്രവന്റവിട കെ.വി ജാഫര്‍, വീട്ടിപ്പോയില് മുഹമ്മദലി തുടങ്ങി കണ്ടാലറിയാവുന്ന വിഘടിത സുന്നികളാണ് മാരകായുധങ്ങളുമായി ആക്രമണം നടത്തിയതെന്നു പരുക്കേറ്റവര്‍ പറഞ്ഞു. സാരമായി പരുക്കേറ്റ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരായ കുറ്റിയില്‍ മൂസഹാജി(52), കാളാംവീട്ടില്‍ അബൂബക്കര്‍(54), മന്‍സൂര്‍ പാറമ്മല്‍(26) തുടങ്ങിയവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുദിവസം മുന്‍പ് പ്രദേശത്തെ സി.പി.എം പ്രവര്‍ത്തകരുടെ ഒത്താശയോടെ ജാഫറും മറ്റും സുന്നി പ്രവര്‍ത്തകരെ മര്‍ദിച്ചിരുന്നു. സമസ്തയുടെ മേഖലാ നേതാക്കളിടപെട്ട് പ്രവര്‍ത്തകരോടു സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ചാണു കൂടുതല്‍ പ്രശ്നങ്ങള്‍ ഒഴിവായത്. ഇതിനിടെയാണു വീണ്ടും ആക്രമണം. സംഭവത്തില്‍ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് മേഖലാ കമ്മറ്റികള്‍ പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നു ആവശ്യപ്പെട്ടു. പാലത്തായി മൊയ്തു ഹാജി, എം. അബ്ബാസ് ഹാജി, എ.പി.ഇസ്മാഈല്‍, റസാഖ് പാനൂര്‍, അബൂബക്കര്‍ യമാനി, ഗഫൂര്‍ മൂലശ്ശേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."