കോളിയൂരില്‍ അയ്യങ്കാളി പ്രതിമക്ക് നേരെ ആക്രമണം
കോവളം: കോളിയൂര്‍ ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന അയ്യങ്കാളി പ്രതിമ തല്ലിതകര്‍ത്ത് വിരുപമാക്കിയ നിലയില്‍ കണ്ടത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ സാമുദായിക സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും യോഗവും സംഘടിപ്പിച്ചു.ഇന്നലെ രാവിലെ ആറ് മണിയോടെയാണ് പ്രതിമ തല്ലിതകര്‍ത്ത് വിരൂപമാക്കിയനിലയില്‍ നാട്ടുകാര്‍ കണ്ടത്.പ്രതിമയുടെ വലതു കൈയും ഊന്നു വടിയുമാണ് തകര്‍ത്ത് പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടത്.
അഞ്ചു വര്‍ഷം മുന്‍പ് അയ്യങ്കാളി സാംസ്‌കാരി കസമിതിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച പ്രതിമയാണ് ആക്രമിക്കപ്പെട്ടത്. ചുറ്റിലും സ്ഥാപിച്ചിരുന്ന ചെടിചട്ടികളും കൊടി തോരണങ്ങളും അടിച്ചു തകര്‍ത്ത് വലിച്ചെറിഞ്ഞ നിലയിലായിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് രാവിലെ എട്ട് മണിയോടെ അയ്യന്‍കാളി സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ രണ്ട് പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചു. സംഭവമറിഞ്ഞതോടെ ജനപ്രതിനിധികളായ ഒ.രാജഗോപാല്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ ശിവന്‍കുട്ടി തുടങ്ങിവരും രാവിലെതന്നെ സ്ഥലത്തെത്തിയിരുന്നു.നിരവധി നാട്ടുകാരും ദലിത് സംഘടന പ്രതിനിധികളും തടിച്ചു കൂടിയതോടെ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു.
ഇതോടെ പ്രദേശത്ത് വന്‍ പൊലിസ് സന്നാഹത്തെയും വിന്യസിച്ചു.പൊലിസ് കമ്മിഷണര്‍ പി.പ്രകാശ്,ഡി.സി.പി.ജി.ജയദേവ്,ഫോര്‍ട്ട് എ.സി.കെ.എസ് ഗോപകുമാര്‍,സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി .ബി.അനില്‍കുമാര്‍,കണ്‍ട്രോള്‍ റൂം എ.സി.വി.സുരേഷ് കുമാര്‍,നേമം സി.ഐ ദിലീപ്കുമാര്‍ അടക്കമുളള പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു.
ഡോഗ് സ്‌ക്വോഡ്,ഫോറന്‍സിക്,വിരലടയാള വിദഗ്ദ്ധര്‍ ,തിരുവല്ലം പൊലിസ് എന്നിവരുടെ നേതൃത്വത്തില്‍ തെളിവ് നടത്തുകള്‍ ശേഖരിച്ചു.
പൊലിസ് നായ സംഭവ സ്ഥലത്തുനിന്ന് കോളീയുര്‍ സഹകരണ സംഘം ബാങ്കിന് സമീപത്തെ ഇടറോഡ് വരെ എകദേശം 50 മീറ്റര്‍ ദൂരം ഓടി.സംഭവത്തിന് പിന്നിലുള്ളവരെ പിതിരുവല്ലം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."