HOME
DETAILS
MAL
ബൈപ്പാസിലെ വെള്ളക്കെട്ടില്‍ കടലാസ് തോണിയിറക്കി കുട്ടികള്‍
backup
September 09 2017 | 19:09 PM
മണ്ണാര്‍ക്കാട്: മഴ കനത്തതോടെ വെള്ളകെട്ടായി മാറിയ മണ്ണാര്‍ക്കാട് മിനി ബൈപ്പാസ് റോഡില്‍ കടലാസ് കളിത്തോണിയിറക്കി കുട്ടികള്‍. റോഡില്‍ രൂപപ്പെട്ട വലിയ കുഴികളിലാണ് വെളളം കെട്ടി നില്‍ക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് ക്വാറി വെയ്സ്റ്റ് തട്ടി കുഴി അടക്കാന്‍ ശ്രമം നടത്തിയെങ്കിലും ശ്രമം പരാജയപ്പെട്ടു. മണ്ണാര്‍ക്കാട് ഗതാഗത പരിഷ്കാരം നടപ്പാക്കിയതോടെ ഗതാഗതം കൂടിയ ബൈപ്പാസിലെ വെളളകെട്ട് വാഹനങ്ങള്‍ക്കും യാത്രക്കാര്ക്കുമേറെ ദുരിതമാവുന്നുണ്ട്. വാഹനങ്ങള്‍ ഒഴിയുന്ന നേരത്താണ് സമീപത്തെ വീടുകളിലെ കുട്ടികള്‍ കളിത്തോണികളുമായി വെളളക്കെട്ടിലെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."