HOME
DETAILS

സി.എ.എ: മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ രഹസ്യനിരീക്ഷണം, സുരക്ഷയുടെ പേരില്‍ വന്‍ സൈനികസന്നാഹത്തെ വിന്യസിച്ച് കേന്ദ്രം

  
Web Desk
March 14, 2024 | 5:11 AM

Security tightened in Shaheen Bagh, many areas over CAA

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി പ്രബല്യത്തിലാക്കിയതിന് പിന്നാലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ രഹസ്യനിരീക്ഷണം ശക്തമാക്കി പൊലിസ്. മുസ്‌ലിംകള്‍ കൂടുതല്‍ താമസിക്കുന്ന മേഖലകളില്‍ പ്രത്യേക നീരിക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുഴുസമയവും പൊലിസ് പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്യുകയാണ്.

ഡല്‍ഹി, ബീഹാര്‍, അസം, ഉത്തര്‍പ്രദേശ് തുടങ്ങി സംസ്ഥാനങ്ങളിലാണ് നിരീക്ഷണം. സുരക്ഷയുടെ പേരില്‍ കേന്ദ്രസേന ഉള്‍പ്പെടെ പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ട്. സിഎഎ വിരുദ്ധ പ്രക്ഷോഭ സാധ്യതയുള്ള മേഖലകളില്‍ കൂടുതല്‍ ശ്രദ്ധവേണമെന്ന് ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ നിയമത്തിനെതിരെ ഡല്‍ഹിയിലെ പ്രധാന പ്രതിഷേധ കേന്ദ്രമായിരുന്ന ഷഹീന്‍ബാഗില്‍ കേന്ദ്രസേനയെ ആണ് വിന്യസിച്ചിട്ടുള്ളത്. 500 പേരെ വിന്യസിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രദേശത്ത് വാഹനങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. കൂടാതെ പ്രധാന സര്‍വകലാശാലകള്‍, മാളുകള്‍, മാര്‍ക്കറ്റുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവക്ക് സമീപവും വന്‍ പൊലിസ് സന്നാഹമുണ്ട്. 

ബംഗാള്‍  ബിഹാര്‍ അതിര്‍ത്തിയിലെ മുസ്‌ലിം ഭൂരിപക്ഷമുള്ള സീമാഞ്ചല്‍ മേഖലയില്‍ പൊലീസ് മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കി. അസമില്‍ പ്രതിഷേധം തുടരുന്നതിനാല്‍ വിവിധ ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധം ഉയരാന്‍ സാധ്യതയുള്ള യുപിയിലെ മേഖലകളിലും സുരക്ഷയുണ്ട്.

പൗരത്വ നിയമം പ്രബല്യത്തിലായതിനു പിന്നാലെ രാജ്യവ്യാപക പ്രതിഷേധമാണ് നടക്കുന്നത്. 2019ല്‍ 100 ദിവസത്തിലധികമാണ് ഷഹീന്‍ബാഗില്‍ സമരം നടന്നത്. സ്ത്രീകളും കുട്ടികളും വയോധികരും രാപകല്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ലോക ശ്രദ്ധ നേടിയ സമരങ്ങളായിരുന്നു അത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  4 days ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  4 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  4 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  4 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  4 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  4 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  4 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  4 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  4 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  4 days ago