HOME
DETAILS

വര്‍ണ വിസ്മയം തീര്‍ത്ത് സമാപന ഘോഷയാത്ര ഓണം വാരാഘോഷത്തിന് സമാപനം: ആഘോഷരാവുകള്‍ക്ക് വിട

  
backup
September 10 2017 | 04:09 AM

%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3-%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%af%e0%b4%82-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-2



തിരുവനന്തപുരം: അനന്തപുരിയെ അക്ഷരാര്‍ഥത്തില്‍ ഉത്സവലഹരിയിലാക്കിയ രാപകലുകള്‍ക്ക് തിരശീല വീണു. കൊട്ടിക്കയറിയ ഉത്സവത്തിന്റെ കലാശപ്പൂരത്തിന് വര്‍ണാഭമായ ഘോഷയാത്ര നഗരത്തിന്റെ മനം കവര്‍ന്നു. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ വെള്ളയമ്പലത്തു നിന്ന് ആരംഭിച്ച ഘോഷയാത്ര രാത്രി ഏഴു മണിയോടെ കിഴക്കേകോട്ടയില്‍ സമാപിച്ചു. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഉത്സവ സാംസ്‌കാരിക പരിപാടികളെ ബന്ധപ്പെടുത്തിയുള്ള കലാരൂപങ്ങളും പരമ്പരാഗത താളമേളങ്ങളും ഇത്തവണത്തെ ഘോഷയാത്രയുടെ പ്രത്യേകതയായി.
ഒപ്പനയും, മാര്‍ഗംകളിയും ദഫ് മുട്ടും തിരുവാതിരക്കളിയും കോല്‍ക്കളിയും കേരളത്തിന്റെ സാമൂഹിക സംസ്‌കാരത്തിന്റെ പ്രതീകമെന്നോണം ചുവട് വെച്ചു. മയൂര നൃത്തം, പരുന്താട്ടം, ഗരുഡന്‍ പറവ, അര്‍ജ്ജുന നൃത്തം തുടങ്ങി കുമ്മാട്ടിക്കളി വരെയുള്ള നാല് ഡസനോളം വൈവിധ്യമാര്‍ന്ന കേരളീയ കലാരൂപങ്ങളും ഘോഷയാത്രക്ക് മിഴിവേകി. അസം, രാജസ്ഥാന്‍, ഹരിയാന, ജമ്മു കശ്മീര്‍, പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ്, തെലുങ്കാന, കര്‍ണാടക, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാരും പ്രകടനങ്ങളുമായി അണിനിരന്നു.
വിവിധ വകുപ്പുകള്‍ അവതരിപ്പിച്ച നിശ്ചലദൃശ്യാവിഷ്‌കാരങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തി.സംസ്ഥാനത്തിന്റെ ടൂറിസം രംഗത്തിന്റെ മുഖമുദ്രയാകുന്ന ചടയമംഗലത്തെ ജഡായുപാറയുടെ ആവിഷ്‌കാരമാണ് സംസ്ഥാന ടൂറിസം വകുപ്പ് ആവിഷ്‌കരിച്ചത്. ജി.എസ.്ടി, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ജോലി സംരക്ഷണം, തിരുവനന്തപുരം നഗരസഭ സ്മാര്‍ട് സ്വപ്നത്തിലേയ്ക്ക്, ഭിന്ന ശേഷി സൗഹൃ സംസ്ഥാനം തുടങ്ങി കാലിക പ്രസക്തിയുടെ വിഷയങ്ങളാണ് പ്‌ളോട്ടുകളില്‍ ആവിഷ്‌കരിച്ചത്. എല്ലാവര്‍ക്കും സാമൂഹ്യ സുരക്ഷ, എല്ലാവര്‍ക്കും ഭവനം, എല്ലാവര്‍ക്കും വൈദ്യുതി, നാടാകെ ജൈവപച്ചക്കറി, ക്ഷേമപെന്‍ഷന്‍, സാമ്പത്തിക ഭദ്രത, വളരൂ കേരളം, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ഫ്‌ളോട്ടുകള്‍ ശ്രദ്ധയാകര്‍ഷിച്ചു. ഉത്തരവാദിത്വടൂറിസം, ഗ്രീന്‍ പ്രോട്ടോകോള്‍, ലഹരി മയക്കുമരുന്നുകള്‍ക്കെതിരെയുള്ള ബോധവത്കരണം, പ്രകൃതിസംരക്ഷണം, എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം, റിന്യൂവബിള്‍ എനര്‍ജി എന്നീ വിഷയങ്ങളിലെ ഫ്‌ളോട്ടുകളും കൈയടി നേടി.ഗ്രീന്‍ പ്രോട്ടോക്കോള്‍ മുറുകെ പിടിച്ചായിരുന്നു ഫ്‌ളോട്ടുകള്‍ തയ്യാറാക്കിയത്.
ഘോഷയാത്രയോടനുബന്ധിച്ച് കവടിയാര്‍, വെള്ളയമ്പലം, കെല്‍ട്രോണ്‍, കോര്‍പ്പറേഷന്‍, പാളയം, യൂനിവേഴ്‌സിറ്റി കോളജ്, സ്റ്റാച്യു, ആയുര്‍വേദ കോളജ് ജങ്ഷന്‍, ഈസ്റ്റ് ഫോര്‍ട്ട് എന്നിവിടങ്ങളില്‍ ആംബുലന്‍സ് സര്‍വിസ് ഏര്‍പ്പെടുത്തിയിരുന്നു. ഫയര്‍ഫോഴ്‌സിന്റ ഒന്‍പത് യൂനിറ്റുകളും അത്യാവശ്യ ഘട്ടങ്ങളെ സഹായിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്നു. ഘോഷയാത്രക്കെത്തുന്ന കാണികള്‍ക്കായി ബി.ഐ ലൈഫ് ഇന്‍ഷറന്‍സ് കുടിവെള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.
കുറ്റമറ്റ സുരക്ഷാ സംവിധാനങ്ങളാണ് പൊലിസ് ഒരുക്കിയത്. ഘോഷയാത്രാപാതയിലും മറ്റു വേദികളിലും മഫ്തി പൊലിസും വനിതാപൊലിസും പിങ്ക് പൊലിസും സുരക്ഷയൊരുക്കി. വാരാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് നിശാഗന്ധിയില്‍ നടി ശോഭന അവതരിപ്പിച്ച നൃത്തം ആസ്വാദക ഹൃദയം കൈവര്‍ന്നു .
ഈ വര്‍ഷത്തെ ഓണം വാരാഘോഷത്തിന് 34 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. കടുത്ത സാമ്പത്തിക അച്ചടക്കം പാലിച്ചിട്ടും പൊലിമകള്‍ക്ക് ഒട്ടും കുറവുണ്ടായില്ല. നഗരത്തില്‍ 30 കേന്ദ്രത്തിലാണ് ആഘോഷപരിപാടി നടന്നത്.
മിക്കയിടങ്ങളിലും വന്‍തിരക്കാണ് അനുഭവപ്പെട്ടത്. രാത്രിയില്‍ നഗരത്തില്‍ ഒരുക്കിയ ദീപാലങ്കാരവും ജനശ്രദ്ധ നേടി. അത് കൊണ്ടുതന്നെ വൈകുന്നേരങ്ങളില്‍ നഗര വീഥിയില്‍ ജനങ്ങളുടെ ഒഴുക്കായിരുന്നു.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  a month ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  a month ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  a month ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago