ത്വരീഖത്ത് ആസ്ഥാനത്തെ സര്‍വമത സൗഹാര്‍ദ സമ്മേളനം: മുഖ്യമന്ത്രി പങ്കെടുക്കുന്നത് വിവാദമാകുന്നു
കണ്ണൂര്‍: ദുരൂഹതകളുമായി പ്രവര്‍ത്തിക്കുന്ന ത്വരീഖത്ത് ആസ്ഥാനത്തെ സര്‍വ മതസമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയടക്കമുള്ള ഉന്നത നേതാക്കളെത്തുന്നത് വിവാദമാകുന്നു. കൂത്തുപറമ്പിനടുത്ത് വേങ്ങാട് ഹുവല്‍ ഖദീര്‍ സില്‍സിലത്തുല്‍ ഖാദിരിയ്യ ത്വരീഖത്ത് (വേങ്ങാട് ത്വരീഖത്ത്) നടത്തുന്ന സര്‍വമത സൗഹാര്‍ദ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി ഇന്ന് ത്വരീഖത്ത് ആസ്ഥാനത്ത് എത്തുന്നത്. ഒന്‍പതാമത് ഉറൂസെ ഉപ്പാവയുടെ ഭാഗമായിട്ടാണ് സമ്മേളനം.
വ്യാജ ചികിത്സാകേന്ദ്രമുള്‍പ്പെടെ നടത്തുന്ന ത്വരീഖത്ത് ആസ്ഥാനത്തെ വെള്ളപൂശാനാണിതെന്ന ആരോപണം സി.പി.എം, കോണ്‍ഗ്രസ് പാര്‍ട്ടി അണികളിലും നാട്ടുകാരിലും ശക്തമാണ്. കൂടാതെ നിസ്വാര്‍ഥരായ മതപണ്ഡിതര്‍ നടത്തുന്ന സാന്ത്വന ചികിത്സയ്‌ക്കെതിരേ പ്രതിഷേധ മാര്‍ച്ചു നടത്തിയ ഡി.വൈ.എഫ്.ഐ അടക്കമുള്ള സംഘടനകള്‍ ഇതിനെതിരേ മൗനംപാലിക്കുകയാണ്. കഴിഞ്ഞ തവണ ഈ ത്വരീഖത്ത് കേന്ദ്രത്തിന്റെ പരിപാടിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്തിരുന്നു. ഒളിഞ്ഞും തെളിഞ്ഞും ഭരണ-പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെയാണ് വേങ്ങാട് ത്വരീഖത്ത് പ്രവര്‍ത്തിക്കുന്നത്. സുന്നി സംഘടനളും മുജാഹിദ്-ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനകളും ചില ത്വരീഖത്ത് പ്രസ്ഥാനങ്ങളും വേങ്ങാട് മഹല്ല് കമ്മിറ്റിയുമടക്കം തള്ളിപ്പറയുകയും പലപ്പോഴായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്ത ദുരൂഹതകള്‍ ഏറെയുള്ള സ്ഥാപനമാണ് വേങ്ങാട് ത്വരീഖത്ത് ആസ്ഥാനം. ത്വരീഖത്ത് ആസ്ഥാനത്തെ പ്രമുഖനെതിരേ മൂന്നു വര്‍ഷം മുന്‍പ് ലൈംഗിക ആരോപണം ഉയരുകയും കണ്ണൂര്‍ ജില്ലാ പൊലിസിനു പരാതി ലഭിക്കുകയും ചെയ്തിരുന്നു. കേന്ദ്രത്തിന്റെ സ്ഥാപകനായ കല്ലായി അബ്ദുല്ല ഷാ ഖാദിരിയുടെ ബന്ധുവായ യുവതി കൂത്തുപറമ്പ് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ നല്‍കിയ ഹരജിയെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്താന്‍ മജിസ്‌ട്രേറ്റ് ഉത്തരവിടുകയും ചെയ്തിരുന്നു. ജില്ലാ പൊലിസ് മേധാവിക്കു നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കാത്തതിനെ തുടര്‍ന്നാണ് അഡ്വ. ജോണ്‍ സെബാസ്റ്റ്യന്‍ മുഖേനയാണ് കോടതിയില്‍ ഹരജി നല്‍കിയിരുന്നത്. സംഭവം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതിനെ തുടര്‍ന്ന് പരാതിക്കാരിയെ തട്ടിക്കൊണ്ടുപോവാന്‍ ഭര്‍ത്താവും കൂട്ടാളികളും ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. പരിസരവാസികള്‍ ഇവരെ പൊലിസില്‍ ഏല്‍പിച്ചെങ്കിലും നിസ്സാര വകുപ്പുകള്‍ പ്രകാരം കേസെടുത്തു ജാമ്യത്തില്‍ വിടുകയായിരുന്നു. ത്വരീഖത്ത് കേന്ദ്രത്തിലുള്ളവരുടെ ഉന്നത രാഷ്ട്രീയ ബന്ധമാണ് കേസൊതുക്കിയതിനു പിന്നിലെന്ന് അന്നുതന്നെ ആക്ഷേപമുയര്‍ന്നിരുന്നു. ദേശീയ അന്വേഷണ ഏജന്‍സി, സി.ബി.ഐ തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ളതാണ് വേങ്ങാട് ത്വരീഖത്ത്.
ആള്‍ദൈവങ്ങള്‍ക്കെതിരെയും വ്യാജചികിത്സയ്‌ക്കെതിരെയും കര്‍ശന നിലപാട് സ്വീകരിക്കുന്ന സി.പി.എം ഇപ്പോള്‍ മലക്കം മറിയുന്നത് വോട്ടുബാങ്കിനെ ലക്ഷ്യമാക്കിയാണെന്ന ആരോപണവും ശക്തമാണ്. സി.പി.എംജില്ലാസെക്രട്ടറി പി. ജയരാജന്‍, കെ.കെ രാഗേഷ് എം.പി,സണ്ണിജോസഫ് എം.എല്‍.എ ,തലശ്ശേരി ഡിവൈ.എസ്.പി പ്രിന്‍സ് എബ്രഹാം, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍, സി.പി.എം ജില്ലാകമ്മിറ്റിയംഗം പി. ഹരീന്ദ്രന്‍ തുടങ്ങിയരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
വ്യാജ ത്വരീഖത്ത് കേന്ദ്രങ്ങള്‍: വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംയുക്ത ജമാഅത്ത്
കണ്ണൂര്‍: വേങ്ങാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് വ്യാജ ആത്മീയ കേന്ദ്രമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ നേരത്തെ പ്രഖ്യാപിച്ചതും ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ നേരിട്ടുവന്ന് പ്രസ്താവിച്ചതുമാണ്. ഇത്തരം വ്യാജ ആത്മീയ കേന്ദ്രങ്ങളില്‍ വിശ്വാസികള്‍ പങ്കാളികളാവാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂര്‍ ജില്ലാ സംയുക്ത ജമാഅത്ത് സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി പ്രസ്താവിച്ചു.
മതത്തന്റെ നിയമങ്ങള്‍ പാലിക്കാതെ ആത്മീയത കൈവരിക്കാന്‍ സാധ്യമല്ല. വ്യാജ കേന്ദ്രങ്ങളില്‍ നടക്കുന്ന പലതും ഇസ്‌ലാമിക ശരീഅത്തിനും ധാര്‍മികതയ്ക്കും നിരക്കാത്തതാണ്. വിശ്വാസികളെ പൈശാചികത പരിശീലിപ്പിക്കുന്ന കേന്ദ്രമാണിതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."