HOME
DETAILS

ഇന്നലെ 10.13 കോടി യൂനിറ്റ്; വീണ്ടും ഉയര്‍ന്ന് വൈദ്യുതി ഉപഭോഗം; 12.27 ലക്ഷം യൂനിറ്റിന്റെ വര്‍ധനയുണ്ടാക്കിയത് എ.സിയും ഫാനും

  
March 14 2024 | 06:03 AM

10.13 crore units yesterday; Power consumption rises again

തൊടുപുഴ: സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും 10 കോടി യൂനിറ്റിന് മുകളില്‍ വൈദ്യുതി ഉപഭോഗം. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ ഉപഭോഗം 10.13 കോടി യൂനിറ്റിലെത്തി. 12.27 ലക്ഷം യൂനിറ്റിന്റെ വര്‍ധന. 10.01 കോടി യൂനിറ്റായിരുന്നു ചൊവ്വാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിലെ ഉപഭോഗം. പീക്ക് ലോഡ് ഡിമാന്റില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. 5004 മെഗാവാട്ടായിരുന്നു ചൊവ്വാഴ്ച വൈകിട്ടത്തെ പീക്ക് ലോഡ് ഡിമാന്റ്. കഴിഞ്ഞ ദിവസം ഇത് 5031 മെഗാവാട്ട് വരെ ഉയര്‍ന്നിരുന്നു.

എ.സി യുടേയും ഫാനിന്റേയും കൂടുതലായുള്ള ഉപയോഗമാണ് വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ത്തുന്നത്. പ്രതീക്ഷിച്ചതിനും അപ്പുറത്തുള്ള വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനത്ത് ഇപ്പോള്‍ ഉള്ളത്. മാര്‍ച്ച് മാസത്തില്‍ 4800 മെഗാവാട്ട് വരെയാണ് വൈദ്യുതി ബോര്‍ഡ് ലോഡ് ഡെസ്പാച്ച് സെന്റര്‍ പ്രതീക്ഷിച്ച പരമാവധി പീക്ക് ലോഡ് ഡിമാന്റ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: സുരേഷ്‌ഗോപിക്കെതിരെ കേസ് ഇല്ല

Kerala
  •  11 hours ago
No Image

വൻതോതിൽ വഖ്ഫ് സ്വത്തുക്കൾ നഷ്ടപ്പെടാനിടയാക്കും

National
  •  11 hours ago
No Image

തിരക്കേറിയ സമയങ്ങളിലേയ്ക്ക് മാത്രമുള്ള മൂന്നാം റൂട്ട്; പരീക്ഷണം വിജയം

uae
  •  12 hours ago
No Image

ഫലസ്തീനികളെ ചേര്‍ത്തുപിടിച്ച് ഓപറേഷന്‍ ഷിവല്‍റസ് നൈറ്റ്3: ഹംദാന്‍ കാരുണ്യ കപ്പല്‍ അല്‍ അരീഷിലെത്തി

uae
  •  12 hours ago
No Image

ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം നിന്നു, വംശഹത്യക്കെതിരെ സംസാരിച്ചു; ഡോ. എം ലീലാവതിക്കെതിരെ സൈബര്‍ ആക്രമണം;  സാംസ്‌കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മന്ത്രി ശിവന്‍ കുട്ടി

Kerala
  •  12 hours ago
No Image

ഇടക്കാല ഉത്തരവ് അപൂര്‍ണമെന്ന് വ്യക്തിനിയമ ബോര്‍ഡ്; വഖ്ഫ് സംരക്ഷണ പ്രക്ഷോഭം തുടരും

National
  •  13 hours ago
No Image

മണിപ്പൂർ സംഘർഷം തുടരുന്നു; കുക്കി നേതാക്കളുടെ വീടുകൾക്ക് തീയിട്ടു

National
  •  13 hours ago
No Image

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകൾ ഇന്ന് മുതൽ ഡൽഹിയിൽ; ചർച്ച നടക്കുന്നതിനിന് മുന്നോടിയായി ഇന്ത്യയെ വിമർശിച്ച് ട്രംപിന്റെ ഉപദേഷ്ടാവ്

National
  •  14 hours ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

Kerala
  •  21 hours ago
No Image

ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം

Kerala
  •  a day ago