HOME
DETAILS

ഇറാൻ മിസൈൽ ആക്രമണം: യു.എ.ഇയിൽ കൊല്ലപ്പെട്ട പ്രവാസികളുടെ വിവരങ്ങൾ പുറത്തുവിട്ടു

  
March 18, 2026 | 3:16 AM

UAE reveals names of civilians killed in Iranian aggression so far

ദുബൈ: യു.എ.ഇക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട സാധാരണക്കാരുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. ആറ് പ്രവാസികൾക്കും രണ്ട് സായുധ സേനാംഗങ്ങൾക്കുമാണ് ഇതുവരെ ജീവൻ നഷ്ടപ്പെട്ടത്. ആക്രമണങ്ങളിൽ ഇന്ത്യക്കാരുൾപ്പെടെ 157 പേർക്ക് പരിക്കേറ്റു. ഇവർക്ക് മികച്ച വൈദ്യസഹായം നൽകിവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

ഫലസ്തീൻ പൗരനായ അലാ നാദർ അവ്‌നി, പാകിസ്താൻ സ്വദേശികളായ മുരിബ് സമാൻ നിസാർ, മുസാഫർ അലി ഗുലാം, ഇസ്മായിൽ സലീം ഖാൻ, ബംഗ്ലാദേശ് സ്വദേശി അഹമ്മദ് അലി, നേപ്പാൾ സ്വദേശി ദിബാസ് ശ്രേഷ്ഠ എന്നിവരാണ് കൊല്ലപ്പെട്ട പ്രവാസികൾ. ഇതിനുപുറമെ, മാർച്ച് 10ന് സാങ്കേതിക തകരാർ മൂലമുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ക്യാപ്റ്റൻ പൈലറ്റ് സയീദ് റാഷിദ് ഹമദ് അൽ ബലൂഷി, ഫസ്റ്റ് ലഫ്റ്റനൻ്റ് അലി സാലിഹ് ഇസ്മായിൽ അൽ തുനൈജി എന്നീ സൈനികരും കൊല്ലപ്പെട്ടിരുന്നു. ഇവർക്ക് ഔദ്യോഗിക സൈനിക ബഹുമതികളോടെയാണ് സംസ്കാരം നൽകിയത്.

അതേസമയം ഇന്നലെ ഇറാനിൽ നിന്ന് വിക്ഷേപിച്ച 10 ബാലിസ്റ്റിക് മിസൈലുകളും 45 ഡ്രോണുകളും യു.എ.ഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഘർഷം ആരംഭിച്ചതുമുതൽ 314 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1,672 ഡ്രോണുകളുമാണ് യു.എ.ഇ പ്രതിരോധിച്ചത്. കഴിഞ്ഞ 18 ദിവസമായി തുടരുന്ന ഇറാന്റെ നിരന്തര ആക്രമണങ്ങളെ യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ശക്തമായി അപലപിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച അദ്ദേഹം, രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ഏത് ഭീഷണിയെയും നേരിടാൻ സജ്ജമാണെന്നും വ്യക്തമാക്കി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ് കരാർ ലംഘിക്കുന്നുവെന്ന് ആരോപണം; യുദ്ധം പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് ഇറാൻ സായുധ സേന

International
  •  a day ago
No Image

ബ്രൂണോയ്ക്ക് തിരിച്ചടി, ഒന്നാമൻ 'ആ മാന്ത്രികൻ'; ലോകത്തിലെ മികച്ച 4 മിഡ്‌ഫീൽഡർമാരെ തിരഞ്ഞെടുത്ത് വിറ്റിൻഹ

latest
  •  a day ago
No Image

ഇവിഎമ്മിന് കാവല്‍ നില്‍ക്കുന്ന കേന്ദ്ര പൊലിസിന് മുന്നില്‍ ജനങ്ങള്‍ കാവല്‍ നില്‍ക്കേണ്ട ഗതികേട്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തുറന്നടിച്ച് മഹുവ മൊയ്ത്ര 

National
  •  a day ago
No Image

വിദേശികൾക്ക് സ്ഥാനം കടലിന്റെ അടിത്തട്ടിൽ; ഹോർമുസ് കടലിടുക്കിൽ പിടിമുറുക്കി ഇറാൻ, പുതിയ നിയമം പ്രഖ്യാപിച്ചു

International
  •  a day ago
No Image

കര്‍ണാടകയിലെ തുമകൂര്‍ ജില്ലയില്‍ പക്ഷിപ്പനി വ്യാപനം; 40ഓളം മയിലുകള്‍ ചത്തു; കണ്ടയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു; കോഴിയിറച്ചി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം

National
  •  a day ago
No Image

വാംഖഡെയിലെ താണ്ഡവം ചെപ്പോക്കിലും ആവർത്തിക്കുമോ? മുംബൈക്കെതിരെ സഞ്ജു 'വേട്ടക്കിറങ്ങുമ്പോൾ' കാത്തിരിക്കുന്നത് റെക്കോർഡ് നേട്ടം

Cricket
  •  a day ago
No Image

വാല്‍പ്പാറ വാഹനാപകടത്തില്‍ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍; മരിച്ചവരില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം അനുവദിക്കും 

Kerala
  •  a day ago
No Image

വരൻ നോക്കിനിൽക്കെ കാമുകന് പൂമാലയിട്ട് വധു; വിവാഹവേദിയിൽ നാടകീയ രംഗങ്ങൾ, ഒടുവിൽ കയ്യാങ്കളി

National
  •  a day ago
No Image

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി; ഹോസ്റ്റല്‍ വാര്‍ഡനും പാചകക്കാരനും പിടിയില്‍

Kerala
  •  a day ago
No Image

ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെ സന്ദീപ് പഥക് എംപിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പഞ്ചാബ് പൊലിസ് 

National
  •  a day ago