പൈങ്കുളം തൊഴുപാടം റോഡ് ടാറിങ്ങിന് 29.3 ലക്ഷം രൂപയുടെ ഭരണാനുമതി
ചെറുതുരുത്തി: തകര്‍ന്ന് തരിപ്പണമായി കിടക്കുന്ന പൈങ്കുളം തൊഴുപാടം കനാല്‍ബണ്ട് റോഡ് മൂന്ന് മീറ്റര്‍ വീതിയില്‍ ടാറിങ്ങ് നടത്തുന്നതിന് യു.ആര്‍ പ്രദീപ് എം.എല്‍.എ യുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 29.3 ലക്ഷം രൂപ അനുവദിച്ചതായി എം.എല്‍.എ അറിയിച്ചു. മുന്‍ എം.എല്‍.എ കെ.രാധാകൃഷ്ണന്റെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് 2012-13 കാലഘട്ടത്തില്‍ 2.4 കിലോ മീറ്ററോളം ടാറിങ്ങ് നടത്തുന്നതിന് ഒരു കോടിരൂപ അനുവദിച്ച് ഭരണാനുമതി നല്‍കിയിരുന്നു. അഞ്ചര മീറ്റര്‍ വീതിയില്‍ പൊതുമരാമത്ത് നിലവാരത്തില്‍ ടാറിങ്ങ് നടത്തുന്നതിനാണ് തുക അനുവദിച്ചത്.
2014 ല്‍ ടെന്റര്‍ കഴിഞ്ഞ് പണി തുടങ്ങിയപ്പോള്‍ തന്നെ തര്‍ക്കങ്ങള്‍ വന്നു. റോഡിന്റെ വീതി സംബന്ധിച്ച് സ്വകാര്യ വ്യക്തി ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും അതിന്റെ അടിസ്ഥാനത്തില്‍ റോഡ് വീതി അളന്നുതിട്ടപ്പെടുത്താന്‍ ഹൈകോടതി നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തു. റവന്യൂ , സര്‍വേ പൊതുമരാമത്ത് വകുപ്പ് ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നും കാര്യമായ ഇടപെടല്‍ ഇല്ലാത്തതിനാല്‍ സ്ഥലം അളന്നു തിട്ടപ്പെടുത്തി മാര്‍ക്ക് ചെയ്ത് ഹൈകോടതിയെ അറിയിക്കുന്നതിനു കഴിഞ്ഞില്ല. തര്‍ക്കങ്ങളും കേസുകളും നിമിത്തം സമയബന്ധിതമായി പണി ചെയ്തു തീര്‍ക്കാനാകാതെ പാടെ തകര്‍ന്ന റോഡിലൂടെയുള്ള യാത്രഗതാഗതം വലിയ ദുസഹമായി മാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ 2016 ഓഗസ്റ്റ് 23 ന് യു.ആര്‍ പ്രദീപ് ചേലക്കര പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസില്‍ റവന്യൂ സര്‍വേ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ക്കുകയും സര്‍വ്വേ നടപടികള്‍ സമയബന്ധിതമായി ചെയ്തുതീര്‍ത്ത്, ഹൈകോടതിയില്‍ സമര്‍പ്പിച്ച് അനുമതിവാങ്ങി റോഡ് പണി ആരംഭിക്കാന്‍ തീരുമാനം എടുക്കുകയും ചെയ്തിരുന്നു. ഇതിനായാണ് 201718 ലെ യു.ആര്‍ പ്രദീപ് എം.എല്‍.എ യുടെ നിയോജകമണ്ഡലം ആസ്തി വികസന സ്‌കിം 29.3 ലക്ഷം രൂപ അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."