HOME
DETAILS

ഐ.എസ്.ആര്‍.ഒയില്‍ സ്ഥിര ജോലി; ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ അസിസ്റ്റന്റ് നിയമനം; ഡിഗ്രിക്കാര്‍ക്ക് അപേക്ഷിക്കാം

  
Web Desk
March 14, 2024 | 6:28 AM

new job vacancy in isro for degree holders isro prl assistant recruitment

ഐ.എസ്.ആര്‍.ഒയിലേക്ക് വീണ്ടും പുതിയൊരു റിക്രൂട്ട്‌മെന്റ്. ഐ.എസ്.ആര്‍.ഒക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയിലേക്കാണ് ഉദ്യോഗാര്‍ഥികളെ ആവശ്യമുള്ളത്. അസിസ്റ്റന്റ്, ജൂനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് പോസ്റ്റുകളിലേക്കാണ് നിയമനം. കേന്ദ്ര സര്‍വ്വീസില്‍ സ്ഥിര ജോലി സ്വപ്‌നം കാണുന്നവരാണ് നിങ്ങളെങ്കില്‍ ഈയവസരം പാഴാക്കരുത്. മാര്‍ച്ച് 31 വരെ നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 

തസ്തിക& ഒഴിവ്
ISRO ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയിലേക്ക് നേരിട്ടുള്ള നിയമനം. അസിസ്റ്റന്റ്, ജൂനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് പോസ്റ്റുകളിലേക്ക് ആകെ 16 ഒഴിവുകള്‍. 

അസിസ്റ്റന്റ് = 10
ജൂനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് = 6

പ്രായപരിധി
രണ്ട് പോസ്റ്റുകളിലേക്കും 18 മുതല്‍ 28 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

യോഗ്യത
അസിസ്റ്റന്റ്
60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദം. (CGPA 10 പോയിന്റ് സ്‌കെയിലില്‍ 6.32)

കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. 

ജൂനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്
60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദം. (CGPA 10 പോയിന്റ് സ്‌കെയിലില്‍ 6.32)

മാത്രമല്ല 60 wp/ m വേഗതയില്‍ ഇംഗ്ലീഷ് സ്‌റ്റെനോഗ്രാഫിയില്‍ പ്രാവീണ്യം. 

എഴുത്ത് പരീക്ഷയുടെയും, കമ്പ്യൂട്ടര്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. 

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25,500 രൂപ മുതല്‍ 81,100 രൂപ വരെ ശമ്പളമായി ലഭിക്കും. 

അപേക്ഷ
എല്ലാ കാറ്റഗറിയില്‍ ഉള്‍പ്പെട്ടവരും 500 രൂപ അപേക്ഷ ഫീസായി നിര്‍ബന്ധമായും അടയ്ക്കണം. 

എഴുത്ത് പരീക്ഷ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഈ തുക റീഫണ്ടായി തിരിച്ച് നല്‍കും. 

ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് കാറ്റഗറിക്കാര്‍ക്ക് 400 രൂപയും, വനിതകള്‍, എസ്.സി,എസ്.ടി, പിഡബ്ല്യൂബിഡി, വിമുക്ത സൈനികര്‍ എന്നിവര്‍ക്ക് മുഴുവന്‍ തുകയും റീ ഫണ്ടായി നല്‍കും. 

ഉദ്യോഗാര്‍ഥികള്‍ https://www.prl.res.in/OPAR/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്ത് അപേക്ഷ നല്‍കണം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വിജ്ഞാപനം കാണുക. 

വിജ്ഞാപനം: click here

 

കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/GrnSO1Y01XBJbybd5ePU0B



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നീറ്റ് പരീക്ഷ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ടി.വികെ; മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും നിര്‍ദ്ദേശം

National
  •  6 days ago
No Image

ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി തെലങ്കാന സ്വദേശി ഡോ. കെ. ശ്രീകര്‍ റെഡ്ഡി എത്തും

qatar
  •  6 days ago
No Image

ശ്വാസംമുട്ടുന്നു നവകേരളത്തിന്; മാറ്റിവരയ്ക്കണം വികസനഭൂപടം

latest
  •  6 days ago
No Image

അടിച്ചമര്‍ത്തുംതോറും സമരം കൂടുതല്‍ ശക്തമാകും'; രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

Kerala
  •  6 days ago
No Image

ദേശാഭിമാനിയിലെ ലേഖന വിവാദം; കെ.ആര്‍.അജയനെതിരെ നടപടിയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എം.സ്വരാജ്

latest
  •  6 days ago
No Image

'വിശന്നിരിക്കുന്നവര്‍ക്ക് നല്‍കൂ'; ജന്തര്‍ മന്ദറിലെ സമരഭൂമിയിലേക്ക് ഒഴുകിയെത്തുന്നു ആയിരക്കണക്കിന് ഓണ്‍ലൈന്‍ ഭക്ഷണ ഓര്‍ഡറുകള്‍

National
  •  6 days ago
No Image

കര്‍ണാടകയിലെ ഹുന്‍സൂരില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

latest
  •  6 days ago
No Image

നവകേരള യാത്രയിലെ മര്‍ദനക്കേസ് അട്ടിമറി ആരോപണം: എഡിജിപി എം.ആര്‍ അജിത് കുമാറിന് കൂടുതല്‍ സമയം നല്‍കില്ല; ഡിജിപിയുടെ റിപോര്‍ട്ട് ഇന്ന് തന്നെ നല്‍കിയേക്കും

Kerala
  •  6 days ago
No Image

ചേര്‍ത്തുപിടിച്ച് അമേരിക്കന്‍ മലയാളികള്‍; ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി അമേരിക്കയിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു

latest
  •  6 days ago
No Image

അത് വെറും വാക്കല്ല; സ്‌പെയിനിന്റെ കിരീടനേട്ടത്തില്‍ നാട്ടുകാര്‍ക്ക് ഷജീറിന്റെ വക മന്തി

Kerala
  •  6 days ago