ഐ.ടി പ്രൊജക്ടുകളില്‍ കണ്ണൂരിനു പ്രത്യേക പരിഗണന നല്‍കും: ഡോ. പി ബാലകിരണ്‍
കണ്ണൂര്‍: ഐ.ടി അധിഷ്ഠിത പ്രൊജക്ടുകള്‍ക്ക് കണ്ണൂരിനു പ്രത്യേക പരിഗണന നല്‍കുമെന്ന് ഐ.ടി മിഷന് ഡയരക്ടറായി നിയമിതനായ ജില്ലാ കലക്ടര്‍ പി ബാലകിരണ്‍. ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റി നല്കിയ യാത്രയയപ്പ് യോഗത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കണ്ണൂരിനെ ഇ-ഗവേണന്‍സ് രംഗത്ത് മികവുറ്റതാക്കാന്‍ ഉദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും മികച്ച പിന്തുണയാണു നല്‍കിയതെന്നും കലക്ടര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉപഹാരം സമര്‍പ്പിച്ചു. സബ്കലക്ടര്‍ നവജ്യോത്ഖോസ, അസി.കലക്ടര്‍ ജെറോമിക് ജോര്‍ജ്ജ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ പ്രകാശന്, ആര്.ടി.ഒ കെ.സി മോഹനന് നമ്പ്യാര്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ മുരളീധരന്, രാമചന്ദ്രന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.കെ പത്മനാഭന്, നൗഷാദ് പൂതപ്പാറ, നിധിന് കൃഷ്ണന്, ഹിരേഷ്, എ.ഡി.എം മുഹമ്മദ് യൂസഫ്, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫിസര്‍ ആന്‍ഡ്രൂസ് വര്‍ഗ്ഗീസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."