റെയില്‍ പാളത്തില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം താറുമാറായി
തലശ്ശേരി: തലശ്ശേരിക്കും മാഹിക്കുമിടയില്‍ റെയില്‍പ്പാളത്തില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം താറുമാറായി. രാത്രി 7.15നും 8.30നും ഇടയില്‍ മൂന്ന് വണ്ടികളാണ് തലശ്ശേരി, മാഹി സ്റ്റേഷനുകളിലും മാക്കൂട്ടത്തും നിര്‍ത്തിയിടേണ്ടി വന്നത്. 7.15ന് മാഹി സ്റ്റേഷനില്‍ നിന്ന് പരശുറാം എക്സ്പ്രസ് തലശ്ശേരിയിലേക്ക് പോകുമ്പോഴാണ് മാക്കൂട്ടത്ത് റെയില്‍പ്പാളത്തില്‍ മരം ഭാഗികമായി വീണത് കണ്ടത്.
ഇക്കാര്യം ലോക്കോപൈലറ്റ് തലശ്ശേരി സ്റ്റേഷനില്‍ അറിയിച്ചു. ഈ വിവരം മാഹി സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് 7.17ന് വന്ന കൊച്ചുവേളി അമൃത് സര് എക്സ്പ്രസ് മാഹി സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. ഈ വണ്ടിയില്‍ നിന്ന് എന്‍ജിനീയറിങ് ജീവനക്കാര്‍ പോയി തടസ്സം പൂര്‍ണമായി നീക്കിയാണ് വണ്ടി പോയത്.
20 മിനിട്ടാണ് വണ്ടി മാഹി സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. 7.40ന് തലശ്ശേരിയിലെത്തിയ കണ്ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ ഇതുകാരണം തലശ്ശേരി സ്റ്റേഷനില്‍ 50 മിനിട്ട് നിര്‍ത്തിയിട്ടു. മാക്കൂട്ടത്തെ തടസ്സം പൂര്‍ണമായി നീക്കിയെന്ന് ഉറപ്പാക്കിയ ശേഷമാണ് പാസഞ്ചറും കടന്നുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."