സ്വാശ്രയ സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള നീക്കം നീതിനിഷേധം
കോഴിക്കോട്: ജില്ലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സ്വാശ്രയ സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം പതിനായിരക്കണക്കിനു വിദ്യാര്‍ഥികളോടും നൂറുകണക്കിന് അധ്യാപക-അനധ്യാപക ജീവനക്കാരോടുമുള്ള നീതിനിഷേധമാണെന്ന് സെല്‍ഫ് ഫിനാന്‍സ് സ്‌കൂള്‍സ് ഫെഡറേഷന്‍. സര്‍ക്കാരിനോ പൊതുഖജനാവിനോ യാതൊരു ബാധ്യതയുമില്ലാതെയാണു ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്കു വിദ്യാഭ്യാസം നല്‍കുന്നത്.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണു സ്വാശ്രയ സ്ഥാപനങ്ങള്‍ക്കെതിരേ പ്രചാരണം നടത്തുന്നത്. ചില അധ്യാപക സംഘടനകളുടെ രാഷ്ട്രീയ താല്‍പര്യവും എയ്ഡഡ് സ്‌കൂളുകളില്‍ ഡിവിഷന്‍ വര്‍ധിപ്പിച്ച് പുതിയ നിയമനങ്ങളിലൂടെ ലക്ഷങ്ങള്‍ വാങ്ങുന്ന മാനേജ്‌മെന്റുകളില്‍ നിന്നു കമ്മിഷന്‍ പറ്റാനുമാണ് അധ്യാപക സംഘടനകളും ചില ഉദ്യോഗസ്ഥ പൂണൂലുകാരും ശ്രമിക്കുന്നതെന്നും ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി സത്യന്‍ അഭയഗിരി പ്രസ്താവനയില്‍ പറഞ്ഞു.
അടച്ചുപൂട്ടാന്‍ നോട്ടിസ് ലഭിച്ച ജില്ലയിലെ ഒരു സ്‌കൂളും പ്രവര്‍ത്തനം നിര്‍ത്തില്ല. നിയമവിരുദ്ധ ഉത്തരവിനെ ചോദ്യംചെയ്ത് ഫെഡറേഷന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. 16നു കോഴിക്കോട് ശിക്ഷക് സദനില്‍ ഏകദിന ക്യാംപ് സംഘടിപ്പിക്കുമെന്നും ഫെഡറേഷന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."