ദിലീപിനെ കാണാന്‍ ജയിലില്‍ സന്ദര്‍ശനം: കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി
ആലുവ : നടിയെ അക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച പരാതിയില്‍ ഇന്നലെ കോടതി മുന്‍പാകെ റിപോര്‍ട്ട് നല്‍കി.
ആലുവ സബ് ജയിലില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിനെ സുഹൃത്തുക്കളും സിനിമാരംഗത്തുള്ളവരുമടക്കം നിരന്തരമായി സന്ദര്‍ശിക്കുന്നതും അവിഹിതമായ സൗകര്യങ്ങളും നല്‍കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഓണാഘോഷ സമയത്ത് പോലും അന്‍പതിലേറെ പേര്‍ ചുരുക്കം ദിവസത്തിനുള്ളിലായി തന്നെ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വ്യാജ കത്ത് വിവാദമടക്കം നടക്കുകയും ചെയ്തിരുന്നു.
നിരന്തരമായി ദിലീപിനെ പലരും ജയിലില്‍ സന്ദര്‍ശിക്കുന്നത് കേസ് അന്വേഷണത്തെ കാര്യമായി ബാധിക്കുമെന്നും കേസില്‍ പ്രതികളെന്ന് ആരോപിക്കപ്പെടുന്നവരും നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തവരും ഉള്‍പ്പെടെയുള്ളവരുടെ സന്ദര്‍ശനം കേസ് അട്ടിമറിക്കാന്‍ ഇടയാക്കുമെന്നും ആരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സി.ഐ ബൈജു പൗലോസ് അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മുന്‍പാകെ പരാതി നല്‍കിയിരുന്നു.
പരാതി പരിഗണിച്ച മജിസ്‌ട്രേറ്റ് ലീന റിയാസ് മൂന്ന് ദിവസത്തിനകം ദിലീപിന്റെ ജയില്‍ സന്ദര്‍ശവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും കോടതി മുന്‍പാകെ ഹാജരാക്കാന്‍ ജയില്‍ സുപ്രണ്ടിന് നിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെ ഉച്ചക്ക് ഇതു സംബന്ധിച്ച് വിശദീകരണം ആലുവ സബ് ജയില്‍ സൂപ്രണ്ട് ബാബുരാജ് അങ്കമാലി കോടതി മുന്‍പാകെ സമര്‍പ്പിച്ചു.
മുദ്രവെച്ച കവറില്‍ ഒരു പേജിലാണ് വിശദീകരണം സമര്‍പ്പിച്ചിട്ടുള്ളത്. വരും ദിവസങ്ങളിലായി കോടതി ഈ വിശദീകരണം പരിശോധനക്ക് വിധേയമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."