ബെയ്‌ലി പാലം പൊളിച്ച് മാറ്റാന്‍ 60 അംഗ സൈനിക സംഘം
കൊട്ടാരക്കര: ഏനാത്ത് ബെയ്‌ലി പാലം പൊളിച്ച് മാറ്റാന്‍ 60 അംഗ സൈനിക സംഘം ഏനാത്ത് എത്തി. പൊളിച്ചുമാറ്റാനുള്ള എല്ലാവിധ സജ്ജീകരണങ്ങളും സ്ഥലത്തെത്തിച്ചു.
സൈനിക കേന്ദ്രത്തില്‍ നിന്നുള്ള ഉത്തരവ് എത്തിയാലുടന്‍ പൊളിക്കല്‍ ജോലികള്‍ ആരംഭിക്കും. ഇന്നോ, നാളയോ ഉത്തരവ് കിട്ടുമെന്ന് സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി. പഴകുളം പാസിലാണ് താമസ സൗകര്യം തയ്യാറാക്കിയിരിക്കുന്നത്.നിര്‍മാണവേളയിലും ഇവിടെ തന്നെയായിരുന്നു സൈനിക ക്യാംപ്. മേല്‍നോട്ടം വഹിക്കുന്ന സംഘം ഏനാത്ത് എത്തി ഒരുക്കങ്ങള്‍ വിലയിരുത്തി.
സൈന്യം നിര്‍മിച്ച ബെയ്‌ലി പാലം കഴിഞ്ഞ ഏപ്രില്‍ 10ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നാടിന് സമര്‍പ്പിച്ചത്.
ഏനാത്ത് പാലം ബലപ്പെടുത്തി തുറക്കുവരെ കാല്‍നടയാത്രക്കാര്‍ക്കും ചെറുവാഹനങ്ങള്‍ക്കും നാട്ടുകാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും വലിയൊരു ഉപകാരമായിരുന്നു. ഓഗസ്റ്റ് 31ന് ഏനാത്ത് പാലം ബലപ്പെടുത്തി ഗതാഗതത്തിന് തുറന്നുകൊടുത്തയാണ് ബെയ്‌ലി പാലം പൊളിച്ചുമാറ്റാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."