HOME
DETAILS

ആര്‍.സി.സിയില്‍ നിന്ന് രക്തം സ്വീകരിച്ച ബാലികക്ക് എച്ച്.ഐ.വി ബാധ

  
backup
September 15 2017 | 00:09 AM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%95

തിരുവനന്തപുരം: രക്താര്‍ബുദ ചികിത്സക്കിടെ ആര്‍.സി.സിയില്‍ നിന്ന് രക്തം സ്വീകരിച്ച ഒന്‍പതുവയസുകാരിക്ക് എച്ച്.ഐ.വി ബാധിച്ചതായി പരാതി. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് കുട്ടി ആര്‍.സി.സിയില്‍ ചികിത്സ തേടിയെത്തിയത്. പരിശോധനയില്‍ രക്താര്‍ബുദം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നാലുതവണ റേഡിയേഷന്‍ തെറാപ്പി നടത്തി. ഇതിനുശേഷം കൗണ്ട് കുറഞ്ഞതിനെ തുടര്‍ന്ന് ബഌഡ് ട്രാന്‍സ്ഫ്യൂഷന്‍ നടത്തി. പിന്നീട് നടത്തിയ പരിശോധനയിലാണ് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചത്. ആര്‍.സി.സിയില്‍ ചികിത്സയ്‌ക്കെത്തുന്നതിനു മുന്‍പുള്ള പരിശോധനകളില്‍ കുട്ടിക്ക് എച്ച്.ഐ.വി നെഗറ്റീവായിരുന്നു. അതിനുശേഷം മറ്റ് ആശുപത്രികളിലൊന്നും ചികിത്സ തേടിയതുമില്ല.
മെഡിക്കല്‍ കോളജ് എസ്.ഐ ഗിരീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ചികിത്സയുടെ തുടക്കം മുതലുള്ള എല്ലാ ഘട്ടങ്ങളും രക്തപരിശോധനകളും ബഌഡ് ബാങ്കിലെ രേഖകളും പരിശോധിച്ചശേഷം മെഡിക്കല്‍ ബോര്‍ഡ്, ഫൊറന്‍സിക് പാതോളജി വിഭാഗങ്ങള്‍ എന്നിവരുടെ സഹായത്തോടെ പിഴവുകണ്ടെത്താനാണ് പൊലിസ് ആലോചന.
അതിനുശേഷം ഉത്തരാവാദിത്തപ്പെട്ടവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു. കഴക്കൂട്ടം സൈബര്‍സിറ്റി അസി. കമ്മിഷണര്‍ പ്രമോദ്കുമാറിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം ഇന്ന് ആര്‍.സി.സിയിലെത്തി വിവരങ്ങള്‍ ശേഖരിക്കും. അതേസമയം മാനദണ്ഡങ്ങള്‍ പാലിച്ചാണ് രക്തം നല്‍കിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ബ്ലഡ് ബാങ്ക് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago