HOME
DETAILS
MAL
ഫൈസല്‍ വധക്കേസ് പ്രതി കൊല്ലപ്പെട്ട സംഭവം: സ്ത്രീകളെയും കുട്ടികളെയും പൊലിസ് വേട്ടയാടുന്നെന്ന് ആരോപണം
backup
September 15 2017 | 02:09 AM
തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതി ബിബിന്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നു നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും പൊലിസ് വേട്ടയാടുകയാണെന്നാരോപിച്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തിരൂര്‍ ഡിവൈ.എസ്.പി ഓഫിസിലേക്കു മാര്‍ച്ച് നടത്തി. തിരൂര്‍ റിങ് റോഡില്‍നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് പൊലിസ് സ്റ്റേഷന് പരിസരത്തു തിരൂര്‍ സി.ഐ എം.കെ ഷാജിയുടെ നേതൃത്വത്തിലുള്ള പൊലിസ് തടഞ്ഞു. ബിബിന്‍ വധക്കേസില്‍ ഇന്നലെ എസ്.ഡി.പി.ഐ പ്രവര്‍ത്തകയായ യുവതിയെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി ബാബു മണി കരുവാരകുണ്ട് ഉദ്ഘാടനം ചെയ്തു. റഫീഖ് താനൂര്‍, ഹമീദ് പരപ്പനങ്ങാടി സംസാരിച്ചു.
അഷ്റഫ് ചെലൂര്‍, എം. മരക്കാര്‍, ഇബ്രാഹീം തിരൂര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."