വാഹനം വാങ്ങുന്നവര്‍ അധിക പണം നല്‍കി ഇന്ധനം വാങ്ങാന്‍ ബാധ്യസ്ഥര്‍: അല്‍ഫോണ്‍സ് കണ്ണന്താനം
കൊച്ചി: വാഹനം വാങ്ങാന്‍ കഴിവുള്ളവര്‍ ഇന്ധനം വാങ്ങാന്‍ അധിക പണം നല്‍കാന്‍ ബാധ്യസ്ഥരാണെന്ന് കേന്ദ്ര ടൂറിസം ഐ.ടി സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. പെട്രോളിന്റെ വിലവര്‍ധിപ്പിച്ചത് രാജ്യത്തിന്റെ വികസനത്തിനുള്ള പണം കണ്ടെത്താനാണ്.
വികസനത്തിന്റെ ഭാരം ആരെങ്കിലും ചുമന്നേ മതിയാകൂ. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളായ റോഡ് ഉണ്ടാക്കാനും കക്കൂസ് ഉണ്ടാക്കാനും പണം വേണം. വാഹനം വാങ്ങാന്‍ കഴിവുള്ളവര്‍ ഇന്ധനം നിറക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്കായി ഒരു തുക അധികം നല്‍കുന്നതില്‍ തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിസ്ഥാന സൗകര്യമില്ല എന്നതാണ് കേരളത്തിലെ ടൂറിസം മേഖല നേരിടുന്ന വലിയ പ്രതിസന്ധി. ശരിയായ പദ്ധതി ഉണ്ടാക്കി അത് നടപ്പാക്കുന്നതിന് സ്വകാര്യ മേഖലയെ ഏല്‍പ്പിക്കണം. കച്ചവടം സര്‍ക്കാരിന്റെ പണിയല്ല. അതുകൊണ്ടു തന്നെ ഐ.ടി.ഡി.സിയുടെ 13 ഹോട്ടലുകള്‍ വില്‍ക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒഡിഷയില്‍ താന്‍ ബീഫിനെ കുറിച്ച് പറഞ്ഞത് തമാശയാണ്. വിദേശങ്ങളില്‍ നല്ല ബീഫ് കിട്ടും. അവിടെ നിന്നും ഇവിടെ വന്ന് മെലിഞ്ഞ കാലികളുടെ മാംസം കഴിക്കേണ്ട കാര്യമുണ്ടോ എന്നാണ് തമാശയായി ചോദിച്ചത്. കേരളത്തില്‍ തമാശ ആസ്വദിക്കാന്‍ ആളില്ലെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള ടൂറിസം വികസനമാണ് ലക്ഷ്യം. ഒരു ചാറ്റല്‍ മഴ പെയ്താല്‍ തകരുന്ന റോഡുകളാണ് കേരളത്തിലുള്ളത്.
കേന്ദ്രത്തിന്റെ കീഴിലുള്ള ദേശീയപാതയുടെ സ്ഥിതിയും വ്യത്യസ്തമല്ല. കേരളത്തിലെ ആളുകള്‍ക്ക് കാര്യമായിട്ട് മറ്റു പണിയൊന്നുമില്ലെന്നും രാവിലെ മുതല്‍ വൈകിട്ടു വരെ മൊബൈലില്‍ കയറിയിരുന്ന് കുറേ കാര്‍ട്ടൂണ്‍ ഉണ്ടാക്കുകയാപണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."