HOME
DETAILS

സൗഹൃദത്തിന്റെ പേരില്‍ സംശയനിഴല്‍: വേര്‍പിരിയേണ്ടെന്ന് വനിതാ കമ്മീഷന്‍

  
backup
September 15 2017 | 03:09 AM

%e0%b4%b8%e0%b5%97%e0%b4%b9%e0%b5%83%e0%b4%a6%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%87%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82

 

തിരുവനന്തപുരം: ജോലിസ്ഥലത്തെ സൗഹൃദത്തിന്റെ പരിധിയെച്ചൊല്ലിയുള്ള ടെക്കി ദമ്പതികള്‍ക്കിടയിലെ കലഹം വനിതാ കമ്മീഷന്‍ അദാലത്തില്‍. പരിധികള്‍ ലംഘിച്ചുള്ള സൗഹൃദമില്ലെന്നും ഭാര്യയുടെ സംശയം ജീവിതം അസ്വസ്ഥത നിറഞ്ഞതാക്കിയെന്നും യുവാവ്. അനാവശ്യമായ സംശയങ്ങള്‍ ഒഴിവാക്കണമെന്നും ദാമ്പത്യ ജീവിതത്തിന് വിലങ്ങുതടിയാവുകയാണെങ്കില്‍ സൗഹൃദത്തില്‍ നിയന്ത്രണം പാലിക്കണമെന്നും കമ്മീഷന്‍ ദമ്പതികളെ ഉപദേശിച്ചു. ഭാര്യയുടെ സ്വര്‍ണം വിറ്റുള്ള പണം ദുരുപയോഗം ചെയ്തിട്ടില്ലെന്നും അതുപയോഗിച്ച് വാങ്ങിയ വസ്തു ഭാര്യയുടെ കൂടി പേരിലാണ് ആധാരം ചെയ്തിട്ടുള്ളതെന്നും യുവാവ് ബോധിപ്പിച്ചു. സന്തോഷജീവിതത്തിലേക്ക് മടങ്ങുന്നതിന് ഇരുവര്‍ക്കും കമ്മീഷന്‍ കൗണ്‍സലിങ് നല്‍കാന്‍ തീരുമാനിച്ചു. രണ്ടുദിവസമായി തിരുവനന്തപുരത്ത് നടന്ന മെഗാ അദാലത്തില്‍ ഇന്നലെ 100 കേസുകള്‍ പരിഗണിച്ചു. 48 കേസുകളില്‍ തീര്‍പ്പുണ്ടാക്കി. 41 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. അഞ്ചു കേസുകളില്‍ കൗണ്‍സലിങ് നല്‍കും. ആറെണ്ണത്തില്‍ വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് തേടി. ചെയര്‍പെഴ്‌സന്‍ എം.സി ജോസഫൈന്‍, കമ്മീഷന്‍ അംഗം അഡ്വ. എം.എസ്. താര എന്നിവരുടെ നേതൃത്വത്തിലായിരുന്നു അദാലത്ത്. ഡയറക്ടര്‍ വി.യു കുര്യാക്കോസ്, പൊലിസ് ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍, കൗണ്‍സലര്‍മാര്‍ എന്നിവര്‍ അദാലത്തില്‍ സംബന്ധിച്ചു. സ്ത്രീകള്‍ക്കായുള്ള പരിരക്ഷാ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന പ്രവണത നാമമാത്രമായെങ്കിലും കാണുന്നുണ്ടെന്നും ഇത് സ്ത്രീനീതി സംരക്ഷണ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും ചെയര്‍പെഴ്‌സന്‍ പറഞ്ഞു. വനിതാ കമ്മീഷനില്‍ പരാതി നല്‍കിയ ശേഷം അദാലത്തില്‍ ഹാജരാകാത്ത സംഭവങ്ങളില്‍ പരിശോധന നടത്തുമെന്നും അവര്‍ അറിയിച്ചു. ആലപ്പുഴ ജില്ലയില്‍ വിവാഹം ചെയ്ത് നല്‍കിയ മകളെയും കുഞ്ഞിനെയും കാണാന്‍ ഭര്‍ത്താവ് സമ്മതിക്കുന്നില്ലെന്ന പരാതിയുമായി മാതാപിതാക്കളും കമ്മീഷന് മുന്നിലെത്തിയിരുന്നു. താന്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും മാതാപിതാക്കളോട് വൈരാഗ്യമില്ലെന്നും മകള്‍ അറിയിച്ചു. ഭര്‍ത്താവിന്റെ വീട്ടുകാരുടെ ഇഷ്ടമനുസരിച്ച് തല്‍ക്കാലം തന്റെ ജീവിതം മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നതെന്ന് യുവതി പറഞ്ഞു. യുവതി ഭീഷണിയുടെ നിഴലിലാണെന്ന മാതാപിതാക്കളുടെ പരാതി കമ്മീഷന്‍ നിരീക്ഷിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി എയര്‍ലൈന്‍സ് കോഴിക്കോട് നിന്ന് സര്‍വീസ് പുനരാരംഭിക്കുന്നു

Saudi-arabia
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-18-10-2024

PSC/UPSC
  •  2 months ago
No Image

ഖത്തർ; വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ വിമാനത്താവളങ്ങളിൽ മുഖം തിരിച്ചറിയാനുള്ള പ്രത്യേക അത്യാധുനിക എ.ഐ കാമറകൾ സ്ഥാപിക്കും

uae
  •  2 months ago
No Image

മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി

National
  •  2 months ago
No Image

ദുബൈ; സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ

uae
  •  2 months ago
No Image

 ബെംഗളൂരു എഫ്‌സി ക്ക് വിജയം; പഞ്ചാബിനെ വീഴ്ത്തിയത് ഒരു ഗോളിന്

Football
  •  2 months ago
No Image

ഒമാനിൽ പാർപ്പിട കെട്ടിടത്തിന് മുകളിൽ പാറ വീണു; 17 പേരെ സുരക്ഷിത സ്ഥാലങ്ങളിലേക്ക് മാറ്റി

oman
  •  2 months ago
No Image

തമിഴ് വാഴ്ത്ത് പാട്ടിനെ അധിക്ഷേപിച്ച സംഭവം; ഗവര്‍ണര്‍ക്ക് പങ്കില്ലെന്ന് രാജ്ഭവന്‍; മാപ്പ് പറഞ്ഞ് തടിയൂരി ഡി.ഡി തമിഴ്

National
  •  2 months ago
No Image

അങ്കമാലിയില്‍ മയക്കുമരുന്ന് വേട്ട; 200 ഗ്രാം എംഡിഎംഎയും പത്ത് എക്‌സ്റ്റെസിയും പിടിച്ചെടുത്തു; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago