HOME
DETAILS

അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; വിനോദ സഞ്ചാര വികസനം കൂടി ലക്ഷ്യമാക്കി കുമ്പിച്ചല്‍ കടവ് പാലം നിര്‍മിക്കുന്നു

  
backup
September 15 2017 | 03:09 AM

%e0%b4%85%e0%b4%b0%e0%b4%a8%e0%b5%82%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf


കാട്ടാക്കട : 1959 എന്ന ദിനം. അത് അമ്പൂരി എന്ന മലയോര ഗ്രാമത്തിന് അഭിമാനത്തിന്റെയും ഒപ്പം നഷ്ടപ്പെഅവസ്ഥ. എന്നാല്‍ കാര്‍ഷിക വികസനത്തിനായി ഡാം വന്നപ്പോള്‍ സന്തോഷം കൈവന്ന നിലയും. ഡം വന്നപ്പോള്‍ ഒരൊറ്റ ഭൂമിയായി കിടന്നവ തുരുത്തുകളും വേര്‍പ്പെട്ട നിലയിലുമായി. ഇരു ഭാഗത്തുമായി ജീവിതം വീതം വയ്ക്കുന്ന സ്ഥിതി. മഴയത്തും വെറിയത്തും വള്ളം മാത്രം ആശ്രയമായ കുമ്പിച്ചാന്‍ കടവ് നിവാസികള്‍ക്ക് യാത്ര ഒരു ദുരിതമായി മാറിയപ്പോഴാണ് പാലത്തിന്റെ ആവശ്യം ഉയരുന്നത്.
അങ്ങിനെ അരനൂറ്റാണ്ടിന്റെ ആവശ്യത്തിന്റെയും കാത്തിരിപ്പിനൊടുവില്‍ അമ്പൂരി നിവാസികളുടെ ആവശ്യം സാക്ഷാല്‍ക്കരിക്കുന്നു. പുതിയ പാലം വരുന്നു. ഡാം വരുന്നതിന് മുന്‍പ് ഇവിടെ ഒഴുകിയിരുന്നത് കരിപ്പയാറാണ്. അണക്കെട്ടില്‍ ജലം നിറഞ്ഞപ്പോള്‍ കരിപ്പയാര്‍ അതിനകത്തായി മാറി. വര്‍ഷങ്ങളായി അഗസ്ത്യമലയുടെ അടിവാരത്ത് താമസിക്കുന്നവര്‍ പരമ്പരാഗതമായി ഉള്ളവരും കുടിയേറ്റക്കാരുമാണ്. മലമ്പനിയോടും കാട്ടുമ്യഗങ്ങളോടും പടപൊരുതി അവര്‍ ഭൂമിയെ സമ്പല്‍സമ്യദ്ധമാക്കി. നാണ്യവിളകള്‍ നട്ടു. കാട് തെളിച്ച് ക്യഷിഭൂമിയുമാക്കി. അധ്വാനത്തിന്റെ വിയര്‍പ്പ് കണങ്ങള്‍ വീണ് കാര്‍ഷികവിളകള്‍ തഴച്ചു.
ഇവിടം ശ്രദ്ധേയവുമായി എന്നത് ചരിത്രം. ഇതിനിടെ നെയ്യാര്‍ അണക്കെട്ട് വന്നു. അണക്കെട്ടുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുത്തു. പേരിന് സെന്റ് ഉള്ളവരും വസ്തു വിട്ടുകൊടുക്കേണ്ടി വന്നു. ഇങ്ങനെ വസ്തു നഷ്‌പ്പെട്ടവര്‍ അണക്കെട്ടിനോട് ചേര്‍ന്ന് താമസവും തുടങ്ങി. അണക്കെട്ടിനോട് ചേര്‍ന്ന് കിടക്കുന്ന ഭൂമിയെ അഞ്ചുചങ്ങല പ്രദേശമെന്നാണ് പറയുന്നത്.
അണക്കെട്ട് വന്നപ്പോള്‍ അമ്പൂരി രണ്ടു ഭാഗമായി പാലത്തിന്റെ നിര്‍മാണച്ചെലവ് 17.1 കോടിയാണ്. 36.2 മീറ്റര്‍വീതം അകലത്തില്‍ ഏഴ് സ്പാനുകളിലായി 253.4 മീറ്റര്‍ വീതിയിലാണ് പാലം നിര്‍മിക്കുന്നത്. 287 മീറ്റര്‍ നീളത്തില്‍ പൂച്ചമുക്കുമുതല്‍ ബൗണ്ടര്‍ ജങ്ഷന്‍വരെ അപ്രോച്ച് റോഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 11 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന പാലത്തില്‍ 7.5 മീറ്റര്‍ വീതിയില്‍ റോഡും ഇരുവശത്തും നടപ്പാതയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പാലത്തിന് ജലനിരപ്പില്‍നിന്ന് 12.5 മീറ്റര്‍ ഉയരമുണ്ടാകും. പാലത്തിനടിയിലൂടെ നെയ്യാര്‍ഡാമില്‍നിന്ന് വിനോദസഞ്ചാരികളുമായി വരുന്ന ബോട്ടുകള്‍ക്ക് കടന്നുപോകാനുള്ള സൗകര്യമുണ്ടാകും. കാരിക്കുഴി, ചാക്കപ്പാറ, ശങ്കിന്‍കോണം, കയ്പന്‍പ്ലാവിള, തൊടുമല, തെന്മല, കുന്നത്തുമല തുടങ്ങി പതിനൊന്നോളം ആദിവാസി ഊരുകളിലെ രണ്ടായിരത്തോളം ആദിവാസികളുടെ കാലങ്ങളായുള്ള ആവശ്യമാണ് യാഥാര്‍ഥ്യമാകുന്നത്. രണ്ടുവര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി പാലം നാടിന് സമര്‍പ്പിക്കുകയാണ് ലക്ഷ്യമെന്ന് സി കെ ഹരീന്ദ്രന്‍ എംഎല്‍എ അറിയിച്ചു.മാത്രമല്ല പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് നെയ്യാര്‍ഡാമും അമ്പൂരിയും കോര്‍ത്തിണക്കി വിനോദ സഞ്ചാര പദ്ധതിക്കും പരിപാടികള്‍ തയ്യാറാക്കുന്നുണ്ട.് ബോട്ട് യാത്ര ഉള്‍പ്പടെ നടത്താനുള്ള പദ്ധതിക്കായി വനം വകുപ്പും ജലവിഭവവകുപ്പും വിനോദസഞ്ചാര വകുപ്പും കൈകോര്‍ക്കും.

 

 

 

 

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  a month ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago
No Image

വഖഫ് പരാമര്‍ശം: സുരേഷ് ഗോപിക്കെതിരേ പൊലിസില്‍ പരാതി

Kerala
  •  a month ago
No Image

മസ്കത്തിൽ 500 ലധികം സുന്ദരികൾ അണിനിരന്ന മെഗാ തിരുവാതിര ശ്രദ്ധേയമായി

oman
  •  a month ago
No Image

മേപ്പാടിയില്‍ കിറ്റ് വിതരണം നിര്‍ത്തിവയ്ക്കണമെന്ന് കലക്ടര്‍; ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കും

Kerala
  •  a month ago