നടുവൊടിക്കും യാത്രക്ക് താല്‍ക്കാലിക വിരാമമൊരുക്കി
പറളിക്കുന്ന്: പ്രധാന്‍മന്ത്രി ഗ്രാം സഡക് യോജനയില്‍ ഉള്‍പ്പെടുത്തി വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുനര്‍നിര്‍മാണം നടത്തിയ കമ്പളക്കാട്-പാറക്കല്‍ റോഡിലെ ദുരിത യാത്രക്ക് താല്‍ക്കാലിക വിരാമം.
പ്രദേശത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ബാബുറഹ്മ റിലീഫ് സെല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് ഇന്നലെ പറളിക്കുന്ന് ജങ്ഷന് മുതല്‍ ചെരണിച്ചാല് പാലം വരെയുള്ള ഒരു കിലോമീറ്ററോളം റോഡിലെ നൂറുകണക്കിന് കുഴികളടച്ചത്.
ഏതാണ്ട് ഇരുപത്തി അയ്യായിരം രൂപയോളമാണ് ഇതിനായി കമ്മിറ്റി മുടക്കിയത്.
ടിപ്പറില്‍ ക്വാറി വെയിസ്റ്റ് എത്തിച്ച് ഒരു കിലോമീറ്ററിനുള്ളിലെ മുഴുവന്‍ കുഴികളും ഇവര്‍ നികത്തി.
നാട്ടിലെ മുഴുവന്‍ ആളുകളും ഇവരുടെ യജ്ഞത്തിന് പിന്തുണയുമായി എത്തിയിരുന്നു.
ഇതോടെ ഈ റൂട്ടിലെ നടുവൊടിക്കും യാത്രക്ക് താല്‍ക്കാലിക വിരാമമായിരിക്കുകയാണ്.
പ്രദേശത്തെ പിന്നാക്കം നില്ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം, വിധവകള്‍ക്ക് പെന്ഷന്, രോഗികള്‍ക്ക് ധനസഹായം തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സംഘടനയാണ് ബാബുറഹ്മ. വേദനിക്കുന്നവര്‍ക്കൊപ്പം നില്ക്കുന്നതോടൊപ്പം നാടിന്റെ പൊതു പ്രശ്നത്തിലും ഇടപ്പെട്ട് പരിഹാരങ്ങളുണ്ടാക്കുകയാണ് പറളിക്കുന്നിലെ നന്മ മരിച്ചിട്ടില്ലാത്ത ഒരുകൂട്ടം ആളുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."