HOME
DETAILS
MAL
റോഡിലെ വെള്ളക്കെട്ട് ദുരിതമാകുന്നു
backup
September 16 2017 | 19:09 PM
തേഞ്ഞിപ്പലം: പാണമ്പ്ര- നേതാജി റോഡിലേക്ക് പ്രവേശിക്കുന്നിടത്ത് മഴവെള്ളം റോഡില്‍ കെട്ടിനില്‍ക്കുന്നത് ദുരിതമാകുന്നു.കാല് നടയാത്രക്കാര്‍ക്കാണ് ഇത് ഏറെ പ്രയാസം സൃഷ്ടിക്കുന്നത്. ദേശായപാതയില്‍ നിന്നും എലമ്പുലാശ്ശേരി, കടക്കാട്ടുപാറ ഭാഗങ്ങളിലേക്ക് പോകുന്ന പ്രധാന വഴിയാണിത്. ഇവിടെ വെള്ളം ഒഴിഞ്ഞു പോകുവാനുള്ള ഓവുചാല്‍ ഇല്ലയെന്നതാണ് വെള്ളം കെട്ടിനില്ക്കുവാന് പ്രധാന കാരണം. ഇതേ റോഡിലൂടെയും ദേശീയപാതയിലൂടെയും ഒലിച്ചുവരുന്ന മഴവെള്ളമാണ് ഇവിടെയെത്തി കെട്ടിനില്‍ക്കുന്നത്. മഴവെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."