മേലാറ്റൂര്‍ - അലനല്ലൂര്‍ പാതയിലെ കുഴികള്‍ ഭീഷണിയാകുന്നു
മേലാറ്റൂര്‍: കുമരംപുത്തൂര്‍-പാണ്ടിക്കാട് റോഡില്‍ മേലാറ്റൂര്‍ മുതല്‍ അലനല്ലൂര്‍ വരെയുള്ള റോഡില്‍ രൂപപ്പെട്ട വന്‍കുഴികള്‍ അപകടക്കെണിയാകുന്നു. റബറൈസ് ചെയ്ത പാതയില്‍ രൂപപ്പെട്ട കുഴികള്‍ ഗതാഗതവും കാല്‍നടയാത്രയും ദുഷ്‌കരമാക്കുകയാണ്. കനത്ത മഴയില്‍ ഈ കുഴികളില്‍ വെള്ളം നിറയുന്നതോടെ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും പതിവുകാഴ്ചയാണ്.
മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ റോഡിലൂടെ യഥാസമയം ചെറുതും വലുതുമായ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്.
റോഡ് അറ്റകുറ്റപ്പണികള്‍ നടത്തി സുഗമമായ യാത്രക്ക് കളമൊരുക്കണമെന്ന് കനിവ് കര്‍ക്കിടാംകുന്ന് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് അധികൃതര്‍ക്ക് നിവേദനം നല്‍കാനും ഫലമില്ലെങ്കില്‍ പ്രത്യക്ഷ സമരം ആരംഭിക്കാനും തീരുമാനിച്ചു. പ്രസിഡന്റ് കെ.മുഹമ്മദ് അഷ്‌റഫ് അധ്യക്ഷനായി.
പി.കെ അബ്ദുല്‍ ഗഫൂര്‍, ടി.വി ഉണ്ണികൃഷ്ണന്‍, പി.പി കെ അബ്ദുറഹ്മാന്‍, എം.അബൂബക്കര്‍, പി.ഹംസ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."