മാലിന്യ സംസ്‌കരണം: പദ്ധതികള്‍ക്ക് 28ന് മുന്‍പ് അംഗീകാരം ലഭ്യമാക്കണം
കൊച്ചി: മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്ക് ജൈവ-അജൈവ മാലിന്യ സംസ്‌കരണം സംബന്ധിച്ച പദ്ധതികള്‍ 28ന് മുമ്പ് ജില്ലാ ആസൂത്രണ സമിതിയില്‍ സമര്‍പ്പിച്ച് അംഗീകാരം നേടണമെന്ന് ജില്ലാ ശുചിത്വ മിഷന്‍ കോ-ഓഡിനേറ്റര്‍ അറിയിച്ചു.
സ്വച്ഛ് ഭാരത് (ഗ്രാമീണ്‍) പരിപാടിയുടെ കീഴില്‍ 2017-18 സാമ്പത്തിക വര്‍ഷം ഓരോ ഗ്രാമ പഞ്ചായത്തിലും പരമാവധി 20 ലക്ഷം രൂപവരെ ശുചിത്വ മിഷന്‍ ഫണ്ട് വിനിയോഗിച്ചും ബാക്കി തുക ആവശ്യമെങ്കില്‍ അതത് തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടില്‍ നിന്നും വകയിരുത്തിയും പ്രോജക്ടുകള്‍ തയാറാക്കാം. ഈ പദ്ധതികള്‍ക്കാണ് 28ന് മുമ്പ് ജില്ലാ ആസൂത്രണ സമിതിയില്‍ സമര്‍പ്പിച്ച് അംഗീകാരം നേടേണ്ടത്.പൊതു ശൗചാലയ സമുച്ചയം, മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി കേന്ദ്രങ്ങള്‍, തുമ്പൂര്‍ മൂഴി മോഡല്‍ കമ്മ്യൂണിറ്റിതല എറോബിക് കമ്പോസ്റ്റിംഗ് സംവിധാനം, മാര്‍ക്കറ്റുകളില്‍ കമ്മ്യൂണിറ്റിതല ബയോഗ്യാസ് പ്ലാന്റുകള്‍, സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ സമര്‍പ്പിക്കാം.
പൊതുശൗചാലയ സമുച്ചയത്തിനായി 90 ശതമാനം തുക സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണ്‍ ഫണ്ടില്‍ നിന്നും ചെലവഴിക്കാവുന്നതാണ്. ആശുപത്രികളില്‍ ഖരദ്രവമാലിന്യ സംസ്‌കരണ പ്ലാന്റുകള്‍, സ്‌കൂളുകളില്‍ കമ്പോസ്റ്റിംഗ്, ബയോഗ്യാസ് പ്ലാന്റ് സംവിധാനം, സര്‍ക്കാര്‍ ഓഫീസുകളില്‍ ബയോഗ്യാസ് പ്ലാന്റ്, കമ്പോസ്റ്റിംഗ് സൗകര്യങ്ങള്‍, ഒന്നിലധികം ഗ്രാമപഞ്ചായത്തുകള്‍ സംയുക്തമായി നടപ്പാക്കുന്ന പാക്കേജ് സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് (സംയുക്ത പ്രോജക്ട്) എന്നിവയും എറ്റെടുക്കാവുന്ന പദ്ധതികളില്‍ ഉള്‍പ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."