HOME
DETAILS

ലൈസന്‍സ് പുതുക്കാത്ത മത്സ്യബന്ധനബോട്ടുകളുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യും

  
backup
September 16 2017 | 19:09 PM

%e0%b4%b2%e0%b5%88%e0%b4%b8%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%a4%e0%b5%8d


കൊച്ചി: എറണാകുളം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ മത്സ്യബന്ധനബോട്ടുകളുടേയും വള്ളങ്ങളുടേയും ലൈസന്‍സ് 30ന് മുമ്പ് പുതുക്കണമെന്ന് വൈപ്പിന്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഫിഷറീസ് വകുപ്പിന്റെ ലൈസന്‍സ് പുതുക്കാത്ത മത്സ്യബന്ധനബോട്ടുകള്‍ പിടിച്ചെടുത്ത് രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യും.
1980ലെ കേരള മറൈന്‍ ഫിഷറീസ് റെഗുലേഷന്‍ ആക്റ്റ് പ്രകാരം ഫിഷിംഗ് ലൈസന്‍സ് ഉള്ള മത്സ്യബന്ധനയാനങ്ങള്‍ മാത്രമേ കടലില്‍ മത്സ്യബന്ധനം നടത്തുവാന്‍ പാടുള്ളൂ. ലൈസന്‍സില്ലാതെ മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും മത്സ്യം ലേലം ചെയ്ത് തുക സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടുകയും ചെയ്യും. കേരള ഫിഷറീസ് ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരം വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യബന്ധനയാനങ്ങളില്‍ ലൈസന്‍സ് പുതുക്കാതെ പ്രവര്‍ത്തിക്കുന്ന ബോട്ടുകളുടേയും വള്ളങ്ങളുടേയും ഉടമസ്ഥര്‍ക്ക് ലൈസന്‍സ് ഫീസ് അടച്ച് ഫിഷിംഗ് ലൈസന്‍സ് എടുക്കുന്നതിന് ആഗസ്റ്റ് 31 വരെ സമയം അനുവദിച്ചിരുന്നു.
എന്നാല്‍ ഒരു വിഭാഗം ബോട്ടുടമകള്‍ ലൈസന്‍സ് പുതുക്കിയിട്ടില്ലാത്ത സാഹചര്യത്തില്‍ ഫിഷറീസ് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം ലൈസന്‍സ് പുതുക്കാത്ത ബോട്ടുകളുടെ രജിസ്‌ട്രേഷന്‍ റദ്ദു ചെയ്യും. ബോട്ടുകളെ പിടിച്ചെടുക്കുന്നതിനായി ലൈസന്‍സ് പുതുക്കാത്ത ബോട്ടുകളുടെ ലിസ്റ്റ് എറണാകുളം യൂണിറ്റ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. കൂടാതെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പോലീസ് സൂപ്രണ്ട് ഇംപൗണ്ടിംഗ് ഓഫീസറെയും നിയോഗിച്ചിട്ടുണ്ട്്. ലൈസന്‍സ് പുതുക്കുന്നതിനായി ബോട്ടുടമകളെ ബോധവല്‍ക്കരിക്കുന്നതിനായി ബോട്ട് ഓണേഴ്‌സ് അസ്സോസ്സിയേഷന്‍, ട്രേഡ് യൂണിയനുകള്‍ എന്നിവര്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഉള്‍ക്കടലില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ബോട്ടുകള്‍ കണ്ടുപിടിക്കുന്നതിനായി കോസ്റ്റല്‍ പോലീസ്, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ സഹായം ആവശ്യപ്പെടും. ലൈസന്‍സ് പുതുക്കുന്നതിനായി മത്സ്യബന്ധനബോട്ടുകളും വള്ളങ്ങളും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് മുനമ്പം, തോപ്പുംപടി, വൈപ്പിന്‍ തുടങ്ങിയ ഹാര്‍ബറുകളിലോ വൈപ്പിന്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ചെക്ക്‌പോസ്റ്റിലോ എത്തിച്ച് ഭൗതിക പരിശോധനക്ക് വിധേയമാക്കണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് 

Kerala
  •  11 days ago
No Image

തെലങ്കാനയില്‍ ഏറ്റുമുട്ടല്‍; ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

National
  •  11 days ago
No Image

ജി. സുധാകരനെ വീട്ടിലെത്തി കണ്ട് കെ.സി വേണുഗോപാല്‍; ആരോഗ്യ വിവരം തിരക്കാന്‍ വന്നതെന്ന് ജി

Kerala
  •  11 days ago
No Image

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില; മുരുങ്ങയ്ക്ക കിലോ 500 രൂപയും വെളുത്തുള്ളിക്ക് 380 രൂപയും

Kerala
  •  11 days ago
No Image

ഉത്തരാഖണ്ഡില്‍ മുസ്‌ലിം പള്ളി പൊളിക്കാന്‍ മഹാപഞ്ചായത്ത്; ജില്ലാ ഭരണകൂടത്തിന്റെ അനുമതി, അനുവദിച്ചത് വര്‍ഗീയ പ്രസ്താവന നടത്തരുതെന്ന വ്യവസ്ഥയോടെയെന്ന് 

National
  •  11 days ago
No Image

2034 ലോകകപ്പ്: സഊദിയില്‍ തന്നെ; പ്രഖ്യാപനം 11ന്, പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ മനുഷ്യാവകാശ ആരോപണം ഫിഫ പരിഗണിച്ചില്ല; സഊദി നേടിയത് റെക്കോഡ് റേറ്റിങ്

Saudi-arabia
  •  11 days ago
No Image

ഡോളറിനെ തഴയാന്‍ നോക്കണ്ട, തഴഞ്ഞാല്‍ 'മുട്ടന്‍ പണി' തരുമെന്ന് ഇന്ത്യയുള്‍പെടെ രാജ്യങ്ങള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  11 days ago
No Image

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ സോഷ്യല്‍ ഓഡിറ്റിങ് സൊസൈറ്റി പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍

Kerala
  •  11 days ago
No Image

ഫിന്‍ജാല്‍; ചെന്നൈയില്‍ നാലു മരണം

Weather
  •  11 days ago
No Image

UAE Weather Updates: ഇന്ന് മഴ പ്രതീക്ഷിക്കുന്നു; കടല്‍ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ് 

uae
  •  11 days ago