കുടിവെള്ള വിതരണ മേഖലയിലെ സ്വകാര്യവല്‍കരണം അനുവദിക്കില്ല: കെ.പി രാജേന്ദ്രന്‍
കൊച്ചി: സിയാല്‍ മോഡല്‍ കുളിവെള്ള കമ്പനികളും ലോകബാങ്ക് നിര്‍ദേശങ്ങളും ജനതാല്‍പ്പര്യത്തിന് അനുയോജ്യമല്ലെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍. കുടിവെള്ള വിതരണ മേഖലയിലെ സ്വകാര്യവല്‍കരണം ഒരുതരത്തിലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ആള്‍ കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടിവെള്ള വിതരണ രംഗത്ത് പൊതു സ്വകാര്യ ഉടമസ്ഥതയിലുള്ള പി.പി.പി സംവിധാനമാണ് കേന്ദ്രസര്‍ക്കാര്‍ നയം.
സാധാരണക്കാര്‍ക്ക് കുടിവെള്ളം നിഷേധിക്കുന്നതും ജലകുത്തകകള്‍ക്ക് ജലത്തിന്മേല്‍ അധികാരമുറപ്പിക്കാനുമുള്ള അവസരമൊരുക്കുന്നതുമായ കേന്ദ്രനയത്തിനെതിരെ വലിയ തൊഴിലാളി പ്രക്ഷോഭമാണ് രാജ്യത്താകെ ഉയര്‍ന്നിട്ടുള്ളത്.
കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ഒരുലക്ഷത്തോളം ബാങ്ക് ജീവനക്കാര്‍ പങ്കെടുത്ത പാര്‍ലമെന്റ് മാര്‍ച്ച് ചരിത്രസംഭവമാണ്. ലക്ഷക്കണക്കിന് തൊഴിലാളികള്‍ മൂന്നുദിവസം തുടര്‍ച്ചയായി ഡല്‍ഹിയില്‍ സത്യാഗ്രഹം സമരം നടത്താന്‍ ഒരുങ്ങുകയാണെന്നും കെ.പി രാജേന്ദ്രന്‍ പറഞ്ഞു. യൂനിയന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എം.എം ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. ഫാമിങ് കോര്‍പ്പറേഷന്‍ ചെയര്‍മാര്‍ കെ.കെ അഷറഫ് മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."