HOME
DETAILS
MAL
നഗരത്തിലെ റോഡ് നവീകരണ പദ്ധതിക്ക് തുടക്കമായി
backup
September 16 2017 | 19:09 PM
ചേര്‍ത്തല: നഗരത്തിലെ പഴയ ദേശീയപാതയുടെ ഭാഗമായുള്ള 11 റോഡുകളുടെ നവീകരണ പദ്ധതിക്ക് തുടക്കമായി. 9.83 കോടി രൂപയുടെ പദ്ധതിയാണ് നടക്കുന്നത്. പൊതുമരാമത്ത് മന്ത്രി ജി സുധാകരന് ഉദ്ഘാടനം നിര്‍വഹിച്ചു. ചേര്‍ത്തല ദേവിക്ഷേത്രത്തിന് സമീപം ചേര്‍ന്ന സമ്മേളനത്തില്‍ ഭക്ഷ്യമന്ത്രി പി തിലോത്തമന് അധ്യക്ഷനായി.
നഗരസഭ ചെയര്മാന് ഐസക് മാടവന മുഖ്യപ്രഭാഷണം നടത്തി. സൂപ്രണ്ടിങ് എന്‍ജിനിയര്‍ ഇ. ജി. വിശ്വപ്രസാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ. പ്രസാദ്, ശ്രീലേഖ നായര്‍, എന്‍. ആര്. ബാബുരാജ്, കെ. രാജപ്പന് നായര്‍, എന്‍. എസ്. ശിവപ്രസാദ്, എം ഇ രാമചന്ദ്രന് നായര്‍, പി. ജ്യോതിമോള്‍, ഡി. ജ്യോതിഷ്, ബി. വിനു,എല്‍. രാജശ്രീ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."