ചികിത്സാ പിഴവെന്നാരോപണം; മെഡിക്കല്‍ കോളജില്‍ സംഘര്‍ഷം
അമ്പലപ്പുഴ: ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗിയെ സ്വകാര്യാശുപത്രയിലേക്ക് മാറ്റി. ചികിത്സാ പിഴവെന്നാരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ സംഘര്‍ഷം സൃഷ്ടിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
പുറക്കാട് സ്വദേശിയായ യുവതിയെ കഴിഞ്ഞ വ്യാഴാഴച്ച പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഒരു പെണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയുടെ അണ്ഡാശയ ഭാഗത്ത് മുഴയുണ്ടന്നും അത് നീക്കം ചെയ്യണമെന്നും ഡോക്ടര്‍ രോഗിയുടെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ബന്ധുക്കളുടെ സമ്മതതോടെ യുവതിയുടെ വയറ്റില്‍ ഉണ്ടായിരുന്ന മുഴ നീക്കം ചെയ്തു. എന്നാല്‍ രോഗിക്ക് പിന്നീട് അസ്വസ്തത അനുഭപ്പെട്ടതോടെ ഗര്‍ഭപാത്രം എടുത്തു മാറ്റണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടു. ബന്ധുക്കളുടെ സമ്മതത്തോടെ ഗര്‍ഭപാത്രവും എടുത്തുമാറ്റി. പിന്നീട് യുവതിക്ക് നില്‍ക്കാതെയുള്ള രക്തസ്രാവം ഉണ്ടാവുകയായിരുന്നു.
തുടര്‍ന്ന് യുവതിക്ക് 20 കുപ്പിയിലധികം രക്തം നല്‍കിയെങ്കിലും മൂന്ന് ദിവസമായി തുടരുന്ന രക്തസ്രാവം നിലയ്ക്കാതിരുന്നതിനെ തുടര്‍ന്ന് യുവതിയെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍മാര്‍ ഈ ആവശ്യം അവഗണിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ യുവതിയുടെ നില കൂടുതല്‍ വഷളാകുകയും യുവതിയെ എത്രയും പെട്ടന്ന് ഏതെങ്കിലും സ്വകാര്യാശുപത്രിയിലെത്തിക്കാന്‍ ഡോക്ടര്‍മാര്‍ ബന്ധുക്കളോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ശസ്ത്രക്രിയയ്ക്കിടയില്‍ യുവതിയുടെ വയറിനുള്ളിലെ ഞരമ്പ് മുറിഞ്ഞതാണ് രക്തസ്രാവത്തിന് കാരണമെന്നും അതിനാല്‍ നേരത്തെ സ്വകാര്യാശുപത്രിയില്‍ കൊണ്ടുപോകാന്‍ അനുവദിച്ചില്ലന്നും ആരോപിച്ചായിരുന്നു യുവതിയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രകോപനമുണ്ടാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."