അധ്യാപകര്‍ക്ക് ശമ്പള കുടിശ്ശിക: വീഴ്ചയന്വേഷിച്ച റിപ്പോര്‍ട്ടിന് എം.ജി സിന്‍ഡിക്കേറ്റ് അംഗീകാരം
കോട്ടയം : എം.ജി. സര്‍വ്വകലാശാല നടത്തിയിരുന്ന സ്വാശ്രയ സ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍ക്ക് ശമ്പള കുടിശ്ശിക നല്‍കുന്നതുമായി ബന്ധപ്പെട്ട കേസില്‍, സര്‍വ്വകലാശാലാ തലത്തിലുണ്ടായ വീഴ്ചകളെപ്പറ്റി അന്വേഷിച്ച സിന്‍ഡിക്കേറ്റ് ലീഗല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റ് യോഗം അംഗീകരിച്ചു. സിന്‍ഡിക്കേറ്റംഗം ഡോ. എ. ജോസ് കണ്‍വീനറായ സിന്‍ഡിക്കേറ്റ് ലീഗല്‍ കമ്മിറ്റിയാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
നിശ്ചിത യോഗ്യതയില്ലാത്തവര്‍ക്കുള്‍പ്പെടെ കരാര്‍ പുതുക്കി നല്‍കുകയെന്ന വീഴ്ച നിയമനകാര്യത്തില്‍ സര്‍വകലാശാലയുടെ ഭാഗത്ത് നിന്നുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രത്യേക വിജ്ഞാപന പ്രകാരം ഉന്നത വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് നിയമനം നല്‍കുകയെന്ന സ്വാഭാവിക നീതി ലംഘിക്കപ്പെട്ടു.
മൂന്ന് അധ്യാപകര്‍ക്ക് യു.ജി.സിയുടെ സീനിയര്‍ ശമ്പളസ്‌കെയില്‍ നല്‍കിയതിന് പിന്നിലെ ഗൂഢനീക്കങ്ങള്‍ സമഗ്രാന്വേഷണത്തിലൂടെ പുറത്ത് കൊണ്ടു വരണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.അധ്യാപക നിയമനം സംബന്ധിച്ച വഴിവിട്ട തീരുമാനങ്ങള്‍ സര്‍വകലാശാലയുടെ സ്വാശ്രയമേഖലയുടെ അനിശ്ചിതത്വത്തിനും തകര്‍ച്ചക്ക് തന്നെ കാരണമായെന്നും റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു.
ഇതിന് ശേഷമാണ് അധ്യാപകര്‍ തനിച്ചും കൂട്ടായും സര്‍വകലാശാലക്കെതിരെ ശമ്പളപരിഷ്‌കരണ ആവശ്യവുമായി രംഗത്ത് വന്നത്. കോടതി നടപടികള്‍ തീരുന്നത് വരെ വൈസ് ചാന്‍സ്്‌ലര്‍ ഉള്‍പ്പെടെയുളളലവരെ നിര്‍ത്തിയ സാഹചര്യം സര്‍വകലാശാലക്ക് പൊതുസമൂഹത്തിന് മുന്നില്‍ വലിയ അവമതിപ്പുണ്ടാക്കി.
മുന്‍കാലങ്ങളില്‍ കൈക്കൊണ്ട ക്രമവിരുദ്ധ നടപടികളുടെ ഫലമായി സര്‍വകലാശാലക്ക് കടുത്ത സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ടി വന്നു. സ്വാശ്രയ സ്ഥാപനങ്ങള്‍ നടത്തുന്ന മറ്റ് സര്‍വകലാശാലകള്‍ക്കൊന്നും ഉണ്ടാകാത്ത പ്രതിസന്ധിയാണ് എം.ജി സര്‍വകലാശാല നേരിടുന്നത്.
സര്‍വകലാശാലയുടെ താല്‍പര്യം സംരക്ഷിക്കുവാന്‍ നിയോഗിക്കപ്പെട്ടവര്‍ നടത്തിയ നിയമവിരുദ്ധവും പക്ഷപാതപരവുമായ നടപടികള്‍ സര്‍വകലാശാലയെ വലിയ തകര്‍ച്ചയില്‍ എത്തിച്ചു. ദീര്‍ഘവീക്ഷണത്തോടും അവധാനതയോടുമുള്ള നടപടികളിലൂടെ ഈ പ്രതിസന്ധികളെ അതിജീവിക്കാനുള്ള സമഗ്രമായ നയപരിപാടികള്‍ കൈക്കൊള്ളണം. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വ്വകലാശാല നല്‍കുന്ന ജെ.ആര്‍.എഫ്. തുക 50 ശതമാനം വര്‍ദ്ധിപ്പിക്കുവാനും യോഗം തീരുമാനിച്ചു.
17 പേര്‍ക്ക് പി.എച്ച്.ഡി. ബിരുദം നല്‍കുവാന്‍ തീരുമാനിച്ചു.യാഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അധ്യക്ഷനായി.സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ.പി.കെ ഹരികുമാര്‍, ഡോ.കെ.ഷറഫുദ്ദീന്‍,പ്രഫ.വി.എസ് പ്രവീണ്‍ കുമാര്‍ എന്നിവരും സമിതിയിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."