HOME
DETAILS
MAL
അവിശ്വാസം പ്രതിപക്ഷ ധര്‍മത്തിന്റെ വിജയമെന്ന്
backup
September 16 2017 | 20:09 PM
കഠിനംകുളം: ഗ്രാമപഞ്ചായത്ത് എല്‍.ഡി.എഫ് ഭരണ സമിതിക്കെതിരേ യു.ഡി.എഫ് അവതരിപ്പിച്ച് വിജയിച്ച അവിശ്വാസം എല്‍.ഡി.എഫ് ഭരണത്തിലെ അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെയുള്ള പ്രതിപക്ഷ ധര്‍മത്തിന്റെ വിജയമാണെന്ന് യു.ഡി.എഫ് ജില്ലാ കമ്മിറ്റി നേതൃയോഗം അഭിപ്രായപ്പെട്ടു.
ഭരണത്തിലെ കെടുകാര്യസ്ഥത, ഭരണസ്തംഭനം, കഠിനംകുളം കായലിലെ മാലിന്യ നിക്ഷേപം, സി.പി.എമ്മിലെ രണ്ട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരുടെ പോര് ഇതിനെല്ലാം കാരണമായെന്നും നേതൃയോഗം അവകാശപ്പെട്ടു.
നേതാക്കളായ എം.എ ലത്തീഫ്, ജെഫേഴ്സ്, എച്ച്.പി ഷാജി, ചാന്നാങ്ക എം.പി കുഞ്ഞ്, ഷഹീര്‍ ജി അഹമ്മദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."