ദേവസ്വം പട്ടയക്കേസുകള്‍ വീതിച്ചുനല്‍കണം
കൊയിലാണ്ടി താലൂക്കിലെ ചെമ്പനോട് വില്ലേജ് ഓഫീസിന് മുന്നില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തിട്ടും അധികൃതര്‍ പാഠം പഠിച്ചിട്ടില്ല.
മലപ്പുറം ജില്ലയില്‍ ദേവസ്വം പട്ടയക്കേസുകള്‍ 2008 മുതല്‍ പെന്റിങാണ്. മുപ്പതും നാല്‍പ്പതും തവണ ഹിയറിങിന് വന്ന് മടങ്ങിപ്പോവുന്നു. കൃത്യമായ ഹിയറിങ് തിയതിപോലും കക്ഷികളെ അറിയിക്കുന്നില്ല. വിളിച്ചാല്‍ ഫോണെടുക്കുന്നുമില്ല. പൊന്നാനി വഴിക്കടവ് ഭാഗത്തുനിന്ന് വന്‍ സംഖ്യ ബസ്സുകൂലി ചെലവഴിച്ചാണ് 'മാറ്റിവച്ചു' എന്ന 'തിരുവചനം' കേള്‍ക്കാന്‍ വേണ്ടി ആളുകള്‍ വരുന്നത്. ഇത് ആരുടെ അനാസ്ഥയാണ്.
വര്‍ഷത്തില്‍ നാലുതവണ ഡെപ്യൂട്ടി കലക്ടര്‍മാര്‍ സ്ഥലംമാറിപ്പോവുന്നു. പിന്നെ വരുന്നവര്‍ ആദ്യം മുതല്‍ കേസ് പരിശോധിക്കണം. പിന്നെ വിധി പറയാനായി മാറ്റിവച്ച് അദ്ദേഹവും മാറുന്നു. പിന്നെയും ഇതുതന്നെ സ്ഥിതി. ഇതിന് ആരാണ് ഉത്തരവാദി?
പട്ടയകേസ് വിചാരണ ചെയ്യുന്ന ഡെപ്യൂട്ടി കലക്ടറെ ഇലക്ഷനില്‍ ആര്‍.ഒ., എ.ആര്‍.ഒ തസ്തികകളില്‍ നിയമിക്കാന്‍ പാടില്ല എന്നാണ് വ്യവസ്ഥ. ആ വ്യവസ്ഥ ലംഘിക്കപ്പെടുന്നു. ഇലക്ഷന്റെ പേരില്‍ എട്ടുമാസത്തോളം ഹിയറിങ് നടക്കുന്നില്ല. ലാന്റ് ട്രൈബ്യൂണുകളില്‍ കേസ് വീതംവച്ച് കൊടുത്തപോലെ കെട്ടിക്കിടക്കുന്ന ദേവസ്വം പട്ടയക്കേസുകള്‍ തീര്‍പ്പാക്കാന്‍ ജോലിഭാരം കുറഞ്ഞ എല്‍.എ, എയര്‍പോര്‍ട്ട്, എന്‍.എച്ച്, ഡി.എം ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് പട്ടയക്കേസുകള്‍ വീതിച്ച് നല്‍കണം. പട്ടയത്തിന്റെ പേരില്‍ ഇനിയൊരു ആത്മഹത്യയും ഉണ്ടായിക്കൂടാ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."