പാക് അധീന കശ്മീര്‍ ജമ്മു കശ്മീരിന്റെ ഭാഗം: സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കശ്മീര്‍ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം സമാപിച്ചു. നാലു മണിക്കൂര്‍ നേരം യോഗം നീണ്ടുനിന്നു. പാക് അധീന കശ്മീര്‍ ജമ്മു കശ്മീരിന്റെ ഭാഗം തന്നെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ പറഞ്ഞു.
ദേശീയ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നു പറഞ്ഞ മോദി കശ്മീരിലെ ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കണമെന്നും യോഗത്തില്‍ ഉന്നയിച്ചു. പാക് അധിനിവിഷ്ട കശ്മീരില്‍ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോയവരുമായി ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന് മോദി നിര്‍ദേശം നല്കി. അവരുടെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ചും മറ്റു വിവരങ്ങള്‍ ലഭ്യമാക്കണമെന്നും മോദി ആവശ്യപ്പെട്ടു.
വിഘടനവാദികള്‍ അടക്കം കശ്മീരിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി വിശാലമായ യോഗം വിളിച്ചുചേര്‍ക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ നിര്‍ദേശിച്ചു. സാധാരണക്കാരുടെ ദേശങ്ങളില്‍ നിന്ന് സൈനികര്‍ക്ക് പ്രത്യേകാധികാരം നല്കുന്ന അഫ്സ്പ പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുന്ന സര്‍ക്കാരാണെന്നു കാണിച്ചുകൊടുക്കണമെന്ന് യോഗത്തില്‍ സംസാരിച്ച മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."