HOME
DETAILS
MAL
ട്രെയിനിലെ ഭക്ഷണം മോശമാണെങ്കില്‍ യാത്രക്കാര്‍ക്ക് അഭിപ്രായം അറിയിക്കാം
backup
September 16 2017 | 22:09 PM
ബംഗളൂരു: ട്രെയിന്‍യാത്രയ്ക്കിടെ ലഭിക്കുന്ന ഭക്ഷണം മോശമാണെങ്കില്‍ ഇനി റെയില്‍വേയെ അറിയിക്കാം. ഭക്ഷണത്തിന്റെ ഗുണനിലവാരം അതാത് സമയം അറിയിക്കാന്‍ ടാബ്‌ലറ്റുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഐ.ആര്‍.സി.ടി.സി. ആദ്യ ഘട്ടമെന്ന നിലയില്‍ തേജസ്,രാജധാനി, ശതാബ്ദി എക്‌സ്പ്രസ് എന്നിവയില്‍ നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. നേരത്തെ അഹമ്മദാബാദ്-ഡല്‍ഹി രാജധാനി എക്‌സ്പ്രസില്‍ ടാബ്‌ലറ്റിലൂടെ അഭിപ്രായ ശേഖരണം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."