ഹിതപരിശോധനയ്ക്ക് കുര്‍ദ് പാര്‍ലമെന്റിന്റെ അംഗീകാരം
ബഗ്ദാദ്: 25നു നടക്കുന്ന സ്വാതന്ത്ര്യ ഹിതപരിശോധനയ്ക്ക് ഇറാഖിലെ കുര്‍ദിസ്താന്‍ പ്രാദേശിക പാര്‍ലമെന്റിന്റെ അംഗീകാരം. ഇറാഖ് സര്‍ക്കാരിന്റെയും വിവിധ രാജ്യങ്ങളുടെയും എതിര്‍പ്പ് മറികടന്നാണ് 25ന് സ്വതന്ത്ര രാജ്യത്തിനായുള്ള ജനഹിത പരിശോധന നടക്കുന്നത്.
വടക്കന്‍ ഇറാഖില്‍ ഇര്‍ബില്‍ തലസ്ഥാനമായാണ് കുര്‍ദിസ്താന്‍ പ്രാദേശിക ഭരണകൂടം പ്രവര്‍ത്തിക്കുന്നത്. നേരത്തെ പ്രാദേശിക ഇറാഖില്‍നിന്നു സ്വാതന്ത്ര്യം നേടുന്നതിന്റെ ഭാഗമായി ഭരണകൂടമാണ് ഹിതപരിശോധന നടത്താന്‍ തീരുമാനിച്ചത്. ഇന്നലെ ചേര്‍ന്ന പാര്‍ലമെന്റ് യോഗത്തില്‍ മൂന്നിനെതിരേ 68 വോട്ടുകള്‍ക്കാണ് ഹിതപരിശോധനയ്ക്ക് അനുകൂലമായ പ്രമേയം പാസായത്.
അതിനിടെ, ഹിതപരിശോധനയില്‍ നിന്ന് പിന്മാറണമെന്ന ആവശ്യവുമായി അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്.
ഇപ്പോള്‍ അത്തരത്തിലൊരു ഹിതപരിശോധനയ്ക്ക് ഉചിതമായ സമയമല്ലെന്നു കാണിച്ചാണ് കുര്‍ദിസ്താന്‍ ഭരണകൂടത്തോട് തീരുമാനം പിന്‍വലിക്കാന്‍ അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ, ഇറാഖ് സര്‍ക്കാരും തുര്‍ക്കിയും നീക്കത്തിനെതിരേ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."