പി.എസ്.സി പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല; ഉദ്യോഗസ്ഥരെ മര്‍ദിച്ച് പൂട്ടിയിട്ടു
കോട്ടയം: വൈകിയെത്തിയതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ഥിയെ പി.എസ്.സി പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല. ക്ഷുഭിതനായ ഉദ്യോഗാര്‍ഥിയുടെ ഭര്‍ത്താവ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത് ഓഫിസില്‍ പൂട്ടിയിട്ടു. കോട്ടയം പാമ്പാടി ആലപ്പള്ളി പൊന്‍കുന്നം വര്‍ക്കി സ്മാരക ജി.എച്ച്.എസ്.എസിലെ പി.എസ്.സി കേന്ദ്രത്തിലാണ് സംഭവം.
ഇന്നലെ മില്‍മ ജൂനിയര്‍ സിസ്റ്റം ഓഫിസര്‍ തസ്തികയിലേക്കുള്ള പരീക്ഷയ്ക്കെത്തിയ യുവതി സമയം കഴിഞ്ഞതിനാല്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല. ഇതില്‍ ക്ഷുഭിതനായാണ് യുവതിയുടെ ഭര്‍ത്താവ് പരീക്ഷാ ചുമതലയുള്ള പി.എസ്.സി ജീവനക്കാരനായ എസ്. നിതിന്‍, ചീഫ് സൂപ്രണ്ട് എന്നിവരെ മര്‍ദിച്ചശേഷം പൂട്ടിയിട്ടത്. പിന്നീട് പൊലിസ് എത്തിയ ശേഷമാണ് പരീക്ഷ നടന്നത്.
പരീക്ഷ കഴിഞ്ഞും ഇയാളുടെ ഭീഷണി തുടര്‍ന്നു. സംഭവത്തിത്തില്‍ കോട്ടയം പൊലിസ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ടെന്ന് ജീവനക്കാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."