കുരുന്നുഹൃദയങ്ങളില്‍ മാനുഷിക സംസ്‌കാരം ഊട്ടിയുറപ്പിക്കണം: ഉമര്‍ ഫൈസി മുക്കം
കൊല്ലം: മനുഷ്യസമൂഹത്തില്‍ സ്‌നേഹവും ഐക്യവും നിലനിര്‍ത്തുന്നതിന് കുരുന്നുമനസുകളില്‍ മാനുഷിക സംസ്‌കാരം നിലനിര്‍ത്തുന്നത് അനിവാര്യമാണെന്ന് അല്‍ബിര്‍റ് സംസ്ഥാന കണ്‍വീനര്‍ ഉമര്‍ ഫൈസി മുക്കം. അല്‍ബിര്‍റ് എംപവര്‍മെന്റ് പ്രോഗ്രാം തഖ്‌വിയ 2017ന്റെ ഭാഗമായി നടന്ന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമസ്ത തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി എ.എം നൗഷാദ് ബാഖവി ചിറയിന്‍കീഴ് അധ്യക്ഷനായി. സമസ്ത കൊല്ലം ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹ്‌സിന്‍കോയ തങ്ങള്‍ അല്‍ ഐദറൂസി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. സമസ്ത തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷാജഹാന്‍ ദാരിമി പനവൂര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. പ്രൊഫ.നൗഫല്‍ വാഫി മേലാറ്റൂര്‍, കെ.എം ഹസന്‍, ഇസ്മയില്‍ മുജദ്ദദി, ഫൈസല്‍ ഹുദവി പരത്തക്കാട് എന്നിവര്‍ വിവിധ സെഷനുകളിലായി ക്ലാസുകള്‍ നയിച്ചു.
അല്‍ബിര്‍റ് അഡ്മിനിസ്‌ട്രേറ്റീവ് ഡയരക്ടര്‍ ഡോ.അബ്ദുല്‍ ഗഫൂര്‍, മുന്‍ എം.എല്‍.എ എ. യൂനുസ്‌കുഞ്ഞ്, സമസ്ത ഓര്‍ഗനൈസര്‍മാരായ ഒ.എം ശരീഫ് ദാരിമി കോട്ടയം, പി.സി ഉമര്‍ മൗലവി വയനാട്, ഷബീര്‍ ഹുദവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."