പകല്‍ വീട് പദ്ധതി: ആദ്യവീട് ആറുമാസത്തിനുള്ളിലെന്ന് മന്ത്രി കെ.കെ ശൈലജ
കണ്ണൂര്‍: വയോജനങ്ങള്‍ക്കായുള്ള സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴില്‍ കേരളസര്‍ക്കാര്‍ നടപ്പിലാക്കുന്ന പകല്‍വീട് പദ്ധതിയുടെ ആദ്യവീട് ആറുമാസത്തിനുള്ളില്‍ കോഴിക്കോട് ജില്ലയില്‍ സ്ഥാപിക്കുമെന്ന് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. കണ്ണൂരില്‍ സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട് വെല്‍ഫെയര്‍ അസോസിയോഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പദ്ധതിക്ക് ആവശ്യമായ പണം സര്‍ക്കാര്‍ നീക്കിവച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം 70 പകള്‍ വീടുകള്‍ നിര്‍മിക്കാനാണ് പദ്ധതി. അടുത്ത നാലു വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.
പകല്‍ സമയങ്ങളില്‍ വയോജനങ്ങള്‍ക്ക് ഉപകരിക്കപ്പെടുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് പകല്‍ വീടുകളില്‍ ഒരുക്കുക. പ്രായമായവരെ അവഗണിക്കുന്ന സമൂഹമാണ് ഇവിടെ വളര്‍ന്നു വരുന്നതെന്നും സ്വന്തം വീടുകളേക്കാള്‍ നല്ല അന്തരീക്ഷം പകല്‍ വീടുകളില്‍ ഉണ്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മേയര്‍ ഇ.പി ലത അധ്യക്ഷയായി.
കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി വി.പി മോഹനന്‍ സ്വാഗതം പറഞ്ഞു. കെ.സി ഹരികൃഷ്ണന്‍, ഇ ബീന, എ.കെ ബീന, എം.വി ശശിധരന്‍, കെ. റോജ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."