HOME
DETAILS
MAL
പുറ്റിങ്ങല്‍ വെടിക്കെട്ടിന് അനുമതി നല്‍കിയിരുന്നില്ല: എ.ഡി.എം
backup
September 16 2017 | 23:09 PM
കൊച്ചി: പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കിയിരുന്നില്ലെന്ന് അന്നത്തെ കൊല്ലം എ.ഡി.എം എസ്. ഷാനവാസ് അന്വേഷണ കമ്മിഷന് ജസ്റ്റിസ് പി.എസ് ഗോപിനാഥന് മുന്‍പാകെ മൊഴി നല്കി.
വെടിക്കെട്ടിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് കൊല്ലം ജില്ലാ പൊലിസ് മേധാവിക്കും തഹസില്‍ദാര്‍ക്കും നല്‍കിയിരുന്നു. വെടിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള ജില്ലാഭരണകൂടത്തിന്റെ ഉത്തരവ് നടപ്പാക്കേണ്ടിയിരുന്നത് പൊലിസും തഹസില്ദാരുമായിരുന്നെന്നും അദ്ദഹം വ്യക്തമാക്കി.
അപേക്ഷ തള്ളാന്‍ സാധ്യതയുള്ളതിനാല്‍ പുതിയ അപേക്ഷ നല്കാന് നിര്‍ദേശിച്ചുവെന്ന ക്ഷേത്രം ഭാരവാഹികളുടെ ആരോപണവും അദ്ദേഹം തള്ളിക്കളഞ്ഞു. വെടിക്കെട്ട് നടന്ന ദിവസം ഇലക്ഷന് ഡ്യൂട്ടിയുടെ ഭാഗമായി കലക്ടര്‍ തിരുവനന്തപുരത്തും, താന്‍ എറണാകുളത്തുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."